ഐ.പി.എല്‍ പ്ലേ ഓഫിന്റെ ആദ്യ എലിമിനേറ്റര്‍ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ തകര്‍ത്ത് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു രണ്ടാം ക്വാളിഫയറിന് യോഗ്യത നേടിയിരുന്നു. രജത് പാടിദാറിന്റെ വെടിക്കെട്ട് ഇന്നിംഗ്‌സിന്റെ ബലത്തിലാണ് ബെംഗളൂരു വിജയത്തിലേക്ക് കുതിച്ചുകയറിയത്.
ഇരു ടീമിന്റേയും ബാറ്റര്‍മാര്‍ നിറഞ്ഞാടിയ മത്സരത്തിനായിരുന്നു ഈഡന്‍ ഗാര്‍ഡന്‍സ് കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. ബെംഗളൂരുവിന് വേണ്ടി പാടിദാറും ദിനേഷ് കാര്‍ത്തിക്കും നിറഞ്ഞാടിയപ്പോള്‍ ലഖ്‌നൗവിന് വേണ്ടി നായകന്‍ കെ.എല്‍. രാഹുലും ഹൂഡയും കരുത്ത് കാട്ടി.
വീറും വാശിയും നിറഞ്ഞ മത്സരത്തിനിടയിലും ആരാധകര്‍ക്ക് ചിരിക്കാനുള്ള വകയും ഉണ്ടായിരുന്നു. ആരാധകര്‍ക്ക് ചിരിവിരുന്ന് സമ്മാനിച്ചതാകട്ടെ മറ്റൊരു പാവം ആരാധകനും.
കളിക്കിടെ തന്റെ ഇഷ്ടതാരമായ മുന്‍ നായകന്‍ വിരാട് കോഹ്‌ലിയെ കാണാനായി ഗ്രൗണ്ടിലിറങ്ങിയ ആരാധകനാണ് പണി കിട്ടിയത്. ബൗണ്ടറി ലൈനിനടുത്ത് ഫീല്‍ഡ് ചെയ്യുകയായിരുന്ന വിരാടിനെ കാണാന്‍ ആരാധകന്‍ ഓടിയെത്തുകയായിരുന്നു.
താരത്തെ കെട്ടിപ്പിടിക്കാന്‍ ഇരും കയ്യും നീട്ടി ഓടി വരുന്നതിനിടെയായിരുന്നു ആ പാവം തനിക്ക് നേരെ ഓടി വരുന്ന മറ്റു ചിലരെ കണ്ടത്. പണി കിട്ടി എന്നുറപ്പായ ആരാധകന്‍ അവിടെ തന്നെ നിന്നുപോവുകയായിരുന്നു.
പെട്ടന്ന് തന്നെ ഗ്രൗണ്ടിലിറങ്ങി സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ തോളില്‍ തൂക്കി എടുത്ത് കൊണ്ടുപോവുകയായിരുന്നു. ഇതുകണ്ട് ചിരിയടക്കാനാവാതെ കോഹ്‌ലി നിലത്തിരുന്ന് പൊട്ടിച്ചിരിക്കുകയും ചെയ്തു.
അവേശത്തിനിടെ വീണുകിട്ടിയ ചിരി മറ്റ് ആരാധകരും ഗംഭീരമായി തന്നെ ആസ്വദിച്ചു.
അതേസമയം, വെള്ളിയാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫയര്‍ മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് റോയല്‍ ചാലഞ്ചേഴ്‌സ്. ആദ്യ ക്വാളിഫയറില്‍ തോറ്റ രാജസ്ഥാന്‍ റോയല്‍സാണ് ആര്‍.സി.ബിയുടെ എതിരാളികള്‍.
ഐ.പി.എല്ലില്‍ ഏറ്റവുമധികം ഫാന്‍ ബേസുള്ള രണ്ട് താരങ്ങളായ സഞ്ജു സാംസണും വിരാട് കോഹ്‌ലിയും തമ്മില്‍ ഏറ്റമുട്ടുന്നതിന്റെയും, സീസണിലെ തന്ന ഫാന്‍ ഫേവറിറ്റ് ടീമുകള്‍ നോക്കൗട്ടില്‍ ഏറ്റുമുട്ടുന്നതിന്റെയും ആവേശത്തിലാണ് ആരാധകര്‍.
രണ്ടാം ക്വാളിഫയറില്‍ വിജയിക്കുന്ന ടീം ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് ഏറ്റമുട്ടും.
മെയ് 29ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ വെച്ചാണ് ഫൈനല്‍.
Content Highlight: Virat Kohli’s funny reaction when the intruder fan was taken out by the Police