അഗ്രഷന്റെ കാര്യത്തില്‍ എന്നും എപ്പോഴും മുന്നില്‍ നില്‍ക്കുന്ന താരമാണ് വിരാട് കോഹ്‌ലി. കളിക്കളത്തിനകത്തും പുറത്തും വെച്ച് തന്നെയോ സഹതാരങ്ങളേയോ ചൊറിയുന്നവരെ എന്നും താരം കൈകാര്യം ചെയ്തിട്ടുണ്ട്.
സ്ലെഡ്ജിംഗിന്റെ കാര്യത്തിലും താരം ഒട്ടും പിന്നിലല്ല. ഇക്കാരണമൊന്നുകൊണ്ടു തന്നെ കളിക്കളത്തിലെ ‘ചീത്തക്കുട്ടി’ എന്ന ഇമേജ് താരം പലപ്പോഴായും സ്വന്തമാക്കിയിട്ടുമുണ്ട്.
ഐ.പി.എല്ലിലെ താരത്തിന്റെ അഗ്രഷനും പേരുകേട്ടതാണ്. 2013ല്‍ കൊല്‍ക്കത്ത താരം ഗൗതം ഗംഭീറിനൊപ്പമുണ്ടായ സ്ലെഡ്ജിംഗ് മൊമന്റ് ക്രിക്കറ്റ് പ്രേമികളൊന്നും തന്നെ മറക്കാനിടയില്ല.
ഐ.പി.എല്ലിന്റെ പുതിയ സീസണിലും താരം തന്റെ അഗ്രഷന്‍ പുറത്തെടുത്തിട്ടുണ്ട്. അത്തരത്തില്‍ വിരാടിന്റെ ഒരു അഗ്രഷന്‍ വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്.
ദല്‍ഹി ക്യാപ്പിറ്റല്‍സ് താരം ഡേവിഡ് വാര്‍ണര്‍ ഔട്ടായി ഡഗ് ഔട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് വിരാട് തന്റെ അഗ്രഷന്‍ പുറത്തെടുത്ത് താരത്തെ മടക്കിയയച്ചത്.
മികച്ച രീതിയില്‍ കളിച്ചുവന്ന വാര്‍ണറിനെ 12ാം ഓവറില്‍ വാനിന്ദു ഹസരങ്ക പുറത്താക്കിയതോടെയാണ് മുന്‍ നായകന്‍ തന്റെ സന്തോഷം അഗ്രഷനിലൂടെ പ്രകടിപ്പിച്ചത്.
Aggression @imVkohli #DCvRCB #CricketTwitter pic.twitter.com/sQMDe3RKjl
— sanuu सानु (@gauravsanu18) April 16, 2022
മത്സരത്തില്‍ ബാറ്റിംഗില്‍ കാര്യമായി സംഭാവനയൊന്നും ചെയ്യാന്‍ സാധിച്ചില്ലെങ്കിലും ഫീല്‍ഡിംഗില്‍ മികച്ച പ്രകടനമായിരുന്നു വിരാട് നടത്തിയത്. 17ാം ഓവറില്‍ പന്തിന്റെ പുറത്താക്കിയ ക്യാച്ച് മാത്രം മതി ഫീല്‍ഡിംഗ് മികവ് മനസിലാക്കാന്‍.
വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേഷ് കാര്‍ത്തിക്കിന്റെ അണ്‍ബീറ്റണ്‍ ബാറ്റിംഗ് മികവിലാണ് ആര്‍.സി.ബി മികച്ച സ്‌കോര്‍ കെട്ടിപ്പെടുത്തത്. 34 പന്തില്‍ നിന്നും 66 റണ്‍സായിരുന്നു താരം നേടിയത്. കാര്‍ത്തിക്കിന്റെ മികവില്‍ 189 റണ്‍സായിരുന്നു ടീം നേടിയത്.
എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ദല്‍ഹി 16 റണ്‍സകലെ പോരാട്ടം അവസാനിപ്പിക്കുകയായിരുന്നു.