| Monday, 25th September 2017, 6:06 pm

ധോണിക്കു മുന്നില്‍ പാണ്ഡ്യയെ ബാറ്റിങ്ങിനിറക്കിയതിന്റെ കാരണം വെളിപ്പെടുത്തി കോഹ്‌ലി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്‍ഡോര്‍: ഇന്ത്യ-ഓസീസ് മൂന്നാം പോരാട്ടത്തില്‍ മിന്നുന്നജയവുമായി ഇന്ത്യന്‍ ടീം ഡ്രസ്സിങ്ങ് റൂമിലെത്തിയപ്പോഴേക്കും കളത്തിനു പുറത്ത് പാണ്ഡ്യയുടെ ബാറ്റിങ്ങ് ഓര്‍ഡറിനെച്ചൊല്ലി വിവാദം ആരംഭിച്ചിരുന്നു. ധോണിക്കും മുന്നിലായി പാണ്ഡ്യയെ നാലാമതിറക്കുമ്പോള്‍ ധോണിയുടെ അവസരങ്ങള്‍ കുറയുന്നെന്നായിരുന്നു ആരാധകര്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍.


Also Read: ഇവരാണ് മികച്ച ‘ഡെത്ത് ഓവര്‍’ ബൗളര്‍മാര്‍; ഇന്ത്യന്‍ ഹീറോമാരെ വെളിപ്പെടുത്തി സ്മിത്ത്


നാലാമാത് ബാറ്റേന്തിയ പാണ്ഡ്യയാകാട്ടെ അര്‍ധസെഞ്ച്വറിയോടെ ഇന്ത്യന്‍ ജയത്തിനു ചുക്കാന്‍ പിടിക്കുകയും ചെയ്തിരുന്നു. പുത്തന്‍ താരോദയത്തോട് എതിര്‍പ്പില്ലെങ്കിലും ധോണിക്ക് മുന്നില്‍ പാണ്ഡ്യയിറങ്ങുന്നതിന്റെ നീരസം ധോണി ആരാധകര്‍ സോഷ്യല്‍മീഡിയയില്‍ പ്രകടിപ്പിക്കാന്‍ ആരംഭിച്ചിരുന്നു.

ഇതിനു പിന്നാലെ പാണ്ഡ്യയുടെ സഥാനക്കയറ്റത്തെക്കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. പാണ്ഡ്യയെ നാലാം സ്ഥാനത്ത് ബാറ്റിങ്ങിന് ഇറക്കാന്‍ നിര്‍ദേശിച്ചത് പരിശീലകന്‍ രവിശാസ്ത്രിയുടെ തന്ത്രമാണെന്നാണ് കോഹ്ലി പറയുന്നത്.

ബാറ്റിങ് സ്ഥാനം നാലാമതായി ഉയര്‍ത്തിയതോടെയാണ് പാണ്ഡ്യ പക്വത പ്രകടിപ്പിച്ചു തുടങ്ങിയതെന്നും ഇന്ത്യന്‍ നായകന്‍ ചൂണ്ടിക്കാട്ടുന്നു. “സ്പിന്നര്‍മാരെ അക്രമിച്ചു കളിക്കുന്നതായിരുന്നു ആവശ്യം. പാണ്ഡ്യ അതിനു യോജിച്ചവനായിരുന്നു. നന്നായി അദ്ധ്വാനിക്കുന്ന കൂട്ടത്തിലാണ് അവന്‍.” കോഹ്‌ലി പറഞ്ഞു.


Dont Miss: ‘ഈ പണി തുടങ്ങിയിട്ട് കാലം കുറച്ചായി ഭായ്’; പവര്‍ ഹിറ്റിംഗ് സിക്‌സിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തി ഹാര്‍ദിക് പാണ്ഡ്യ


“ഒരു മികച്ച ഓള്‍റൗണ്ടറുടെ കുറവ് ഇന്ത്യന്‍ ടീമിനുണ്ടായിരുന്നു. പാണ്ഡ്യ എത്തിയതോടു കൂടി ആ വിടവ് നികത്താനായി. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും മികവ് പുലര്‍ത്തുന്ന ഒരു താരത്തിന്റെ കുറവ് കഴിഞ്ഞ ആറ് വര്‍ഷങ്ങളായി ഇന്ത്യന്‍ ടീമിനുണ്ടായിരുന്നു. പാണ്ഡ്യ എത്തിയതോടെ അതിനൊരു തീരുമാനമായി” കോഹ്ലി കൂട്ടിച്ചേര്‍ത്തു.

ഇന്നലത്തെ മത്സരത്തില്‍ 72 ബോളില്‍ നിന്ന് 78 റണ്‍സായിരുന്നു പാണ്ഡ്യ നേടിയത്. മത്സരത്തില്‍ നിര്‍ണ്ണായകമായ ഒരു വിക്കറ്റും താരം സ്വന്തമാക്കിയിരുന്നു.

We use cookies to give you the best possible experience. Learn more