| Friday, 19th February 2021, 5:47 pm

ആൾക്കൂട്ടത്തിന് നടുവിലും ഒറ്റക്കാണെന്ന് തോന്നി; വിഷാദ രോ​ഗത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് കോഹ്‌ലി

സ്പോര്‍ട്സ് ഡെസ്‌ക്

താൻ അനുഭവിച്ച വിഷാദ രോ​ഗത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ് ലി‌. 2014ലെ ഇന്ത്യ- ഇം​ഗ്ലണ്ട് മാച്ചിനിടെ തുടർച്ചയായ മോശം പ്രകടനത്തെതുടർന്നാണ് തനിക്ക് ഡിപ്രഷനുണ്ടായതെന്നാണ്കോഹ്‌ലി പറയുന്നത്.

ലോകത്തെ ഏറ്റവും ഏകനായ വ്യക്തിയാണ് താനെന്ന് അക്കാലത്ത് തനിക്ക് തോന്നിയെന്നും കോഹ്‌ലി പറഞ്ഞു. മുൻ ഇം​ഗ്ലണ്ട് ക്രിക്കറ്റ് താരം മാർക്ക് നിക്കോളാസിനൊപ്പം നടത്തിയ നോട്ട് ജസ്റ്റ് ക്രിക്കറ്റ് എന്ന പോഡ്കാസ്റ്റ് പരിപാടിയിലായിരുന്ന കോഹ്‌ലി തനിക്കുണ്ടായ അനുഭവം പങ്കുവെച്ചത്.

ഒരു ഘട്ടത്തിൽ എല്ലാ ബാറ്റ്സ്മാൻമാർക്കും ഇതുപോലെയുള്ള ചിന്തകൾ വന്നിട്ടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ആ സമയത്ത് ഒന്നും നിങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയില്ലെന്ന് തോന്നും, കോഹ്ലി പറഞ്ഞു.

അതിൽ നിന്ന് എങ്ങനെ പുറത്ത് കടക്കണമെന്ന് നിങ്ങൾക്ക് മനസിലാകില്ല. എനിക്ക് ഒന്നും ചെയ്യാനാകാത്ത നിമിഷമായിരുന്നു അത്. ഈ ലോകത്തെ ഏറ്റവും ഏകനായ വ്യക്തി ഞാനാണെന്നാണ് എനിക്ക് അപ്പോൾ തോന്നിയത്, കോഹ്ലി പറഞ്ഞു.

വലിയ ആൾക്കൂട്ടത്തിന് നടുവിലും നിങ്ങൾ ഒറ്റാക്കാണെന്ന തോന്നലാകും ഉണ്ടാകുക. എനിക്ക് സംസാരിക്കാൻ ആരുമുണ്ടായില്ലെന്ന് ഞാൻ പറയില്ല, പക്ഷെ ഞാൻ കടന്ന് പോകുന്ന സാഹചര്യങ്ങളെപ്പറ്റി തുറന്ന് പറയാൻ സാധിക്കുന്ന ഒരു ആരോ​ഗ്യ വിദ​ഗ്ധൻ തനിക്ക് ഉണ്ടായിരുന്നില്ലെന്നും കോഹ്ലി പറഞ്ഞു.

2014ൽ ഇന്ത്യ-ഇം​ഗ്ലണ്ട് മാച്ചിൽ അഞ്ച് ടെസ്റ്റുകളിൽ രണ്ടെണ്ണത്തിൽ സ്കോറൊന്നും എടുക്കാനാകാതെ പുറത്തായ കോഹ്ലിക്ക് ആ പരമ്പരയിൽ എടുക്കാനായ ഏറ്റവും ഉയർന്ന സ്കോർ 39 റൺസ് ആയിരുന്നു.

ഈ മാച്ചിന് ശേഷം ഫോമിലേക്ക് തിരിച്ച് വന്ന കോഹ് ലി ഓസ്ട്രേലിയയുമായുള്ള ടെസ്റ്റ് സീരിസിൽ 692 റൺസെന്ന കൂറ്റൻ സ്കോർ നേടിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Virat Kohli reveals that he had gone through Depression during 201 India-England match

Latest Stories

We use cookies to give you the best possible experience. Learn more