സിഡ്‌നി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയ്ക്ക് വീണ്ടും റെക്കോഡ്. ഇന്ന് ഓസ്‌ട്രേലിയ്‌ക്കെതിരെ നടന്ന അവസാന ടി-20 പരമ്പരയിലെ അര്‍ധസെഞ്ച്വറി നേട്ടമാണ് കോഹ്‌ലി മറ്റൊരു റെക്കോഡിനര്‍ഹനാക്കിയത്.
ഓസീസിനെതിരെ പുറത്താകാതെ 61 റണ്‍സ് നേടിയതോടെ ടി-20യില്‍ കംഗാരുക്കള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ ഒന്നാമതാണ് കോഹ്‌ലി. 14 കളികളില്‍ നിന്ന് 476 റണ്‍സാണ് കോഹ്‌ലി ഇതുവരെ ഓസ്‌ട്രേലിയ്‌ക്കെതിരെ നേടിയിട്ടുള്ളത്. നേരത്തെ ന്യൂസിലാന്റ് താരം മാര്‍ട്ടിന്‍ ഗുപ്ടില്‍ ( 463 റണ്‍സ് 15 മത്സരം) ആയിരുന്നു കോഹ്‌ലിയ്ക്ക് മുന്നില്‍.
ALSO READ: ഐ.എസ്.എല്ലിനെത്തുമോ; ദ്രോഗ്ബയ്ക്ക് പറയാനുള്ളത്
കൂടാതെ ടി-20യില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ച്വറി നേടിയവരുടെ പട്ടികയില്‍ രോഹിത് ശര്‍മ്മക്കൊപ്പം ഒന്നാമതെത്താനും കോഹ്‌ലിക്കായി. ക്രിക്കറ്റിന്റെ ചെറുപതിപ്പില്‍ ഇന്ത്യന്‍ നായകന്റെ 19ാം അര്‍ധസെഞ്ച്വറിയാണ് സിഡ്‌നിയില്‍ പിറന്നത്.
ഓസീസിനെതിരെ കോഹ്‌ലിയുടെ അഞ്ചാമത്തെ അര്‍ധസെഞ്ച്വറിയാണ് ഇന്നത്തേത്. ഇതും റെക്കോഡാണ്. ഒരു ടീമിനെതിരെ അഞ്ച് അര്‍ധസെഞ്ച്വറി നേടിയവരുടെ പട്ടികയില്‍ ലങ്കയുടെ കുശല്‍ പെരേര (ബംഗ്ലാദേശിനെതിരെ)യ്‌ക്കൊപ്പമാണ് കോഹ്‌ലി.
കോഹ്‌ലി നേടിയ 19 അര്‍ധസഞ്ച്വറികളില്‍ 13 എണ്ണവും രണ്ടാമത് ബാറ്റ് ചെയ്ത് നേടിയതാണ്. ഇതും റെക്കോഡാണ്.
ഓസ്‌ട്രേലിയക്കെതിരായ മൂന്നാമത്തേയും അവസാനത്തേയും ടി-20യില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ജയിച്ചത്.
കോഹ്‌ലി 61 റണ്‍സുമായും ദിനേഷ് കാര്‍ത്തിക് 22 റണ്‍സുമായും പുറത്താകാതെ നിന്നു. ഇതോടെ പരമ്പര 1-1 ന് സമനിലയിലായി.
ആദ്യ ടി-20 യില്‍ ഓസീസ് ജയിച്ചപ്പോള്‍ രണ്ടാം ടി-20 മഴമൂലം ഉപേക്ഷിച്ചിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് 164 റണ്‍സെടുത്തത്. ക്രുനാല്‍ പാണ്ഡ്യ നാല് ഓവറില്‍ 36 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. ഓസീസ് മണ്ണില്‍ ട്വി-20യില്‍ ഒരു സ്പിന്നറുടെ ഏറ്റവും മികച്ച ബോളിങ് പ്രകടനമാണിത്.
33 റണ്‍സെടുത്ത ഓപ്പണര്‍ ഡാര്‍സി ഷോര്‍ട്ടാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. 29 പന്തില്‍ അഞ്ചു ബൗണ്ടറി സഹിതമാണ് ഷോര്‍ട്ട് 33 റണ്‍സെടുത്തത്. ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് 23 പന്തില്‍ നാലു ബൗണ്ടറികളോടെ 28 റണ്‍സെടുത്തു. 20 ഓവറില്‍ 164 റണ്‍സ് നേടിയെങ്കിലും ഓസീസ് ഇന്നിങ്‌സില്‍ ഒരു സിക്‌സ് പോലും പിറന്നില്ലെന്ന പ്രത്യേകതയുമുണ്ട്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണര്‍മാര്‍ മികച്ച പ്രകടനമാണ് നല്‍കിയത്. രോഹിത് ശര്‍മ്മ 23 റണ്‍സും ശിഖര്‍ ധവാന്‍ 41 റണ്‍സുമെടുത്തു.
WATCH THIS VIDEO: