മുംബൈ: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് താരങ്ങളും പങ്കെടുക്കുന്ന ചാരിറ്റി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റാണ് കായികപ്രേമികളുടെ ചര്‍ച്ചാ വിഷയം. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയും നടന്‍ രണ്‍വീര്‍ സിംഗും ഒരുമിച്ചിരിക്കുന്ന ചിത്രവും ആരാധകര്‍ ഏറ്റെടുത്തിരുന്നു.
ഇരുവരേയും കൂടാതെ ശ്രേയസ് അയ്യരും കരണ്‍ വാഹിയും ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നുണ്ട്. ഏറ്റവുമൊടുവില്‍ ശ്രേയസ് അയ്യര്‍ പങ്കുവെച്ച ചിത്രവും അതിന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
ധോണിയ്‌ക്കൊപ്പം പന്ത് തട്ടുന്ന ചിത്രമാണ് ശ്രേയസ് പങ്കുവെച്ചത്. ഇതിന് താഴെ കമന്റുമായി അടുത്ത തവണ തന്നേയും കൂട്ടണമെന്നാവശ്യപ്പെട്ട് കോഹ്‌ലി എത്തി.
ഇതിന് മറുപടിയായി ഇടത് വിംഗറെ സെലക്ട് ചെയ്തിരിക്കുന്നു എന്നാണ് ശ്രേയസ് അയ്യരുടെ കമന്റ്. നിലവില്‍ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ടിലാണ് കോഹ്‌ലി.
തോളെല്ലിന് പരിക്കേറ്റതിനെ തുടര്‍ന്ന് മാര്‍ച്ച് മുതല്‍ ടീമില്‍ നിന്ന് പുറത്താണ് ശ്രേയസ് അയ്യര്‍.
View this post on Instagram
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Virat Kohli reacts as Shreyas Iyer shares picture from football match featuring MS Dhoni, Ranveer Singh