ദക്ഷിണാഫ്രിക്കയുമായുള്ള പരമ്പരയ്ക്ക് ഇന്ത്യന്‍ ടീം ജോഹനാസ്ബര്‍ഗിലേക്ക് പുറപ്പെട്ടിരിക്കുകയാണ്. പാട്ടും കളികളുമായി ഏറെ ആസ്വദിച്ചാണ് ഓരോ താരവും യാത്ര ചെയ്യുന്നത്.
യാത്രയ്ക്കിടെ ഇന്ത്യന്‍ പേസര്‍ ഇഷാന്തിനെ കളിയാക്കുകയാണ് നായകന്‍ വിരാട് കോഹ്‌ലി. ഇഷാന്തിന്റെ കയ്യിലുള്ള ബാഗ് തുറക്കാനാവശ്യപ്പെടുകയും ബാഗിനുള്ളിലെ വസ്തുക്കള്‍ കണ്ട് താരവും കൂട്ടുകാരും ഇഷാന്തിനെ കളിയാക്കുകയുമാണ്.
ഇഷാന്തിന്റെ ബാഗില്‍ ചെരിപ്പും ചാര്‍ജറും തൊപ്പിയും തുടങ്ങി ഒരുപാട് സാധനങ്ങളുണ്ടെന്നും ഇഷാന്തിന് ഏത് ലോകത്തേക്കും ഈ ബാഗും കൊണ്ട് പോവാമെന്നാണ് കോഹ്‌ലി പറയുന്നത്.
‘നിങ്ങളിതിനെ ബാഗ് എന്നാണോ വിളിക്കുന്നത്. ഇയാള്‍ക്ക് ഈ നിമിഷം തന്നെ എങ്ങോട്ട് വേണമെങ്കിലും പോവാം കാരണം ഇഷാന്തിന് വേണ്ടതെല്ലാം ഇതിലുണ്ട്. ഞാന്‍ ആദ്യമായാണ് ഇങ്ങനെ ഒരു ബാഗ് കാണുന്നത്. ഈ ബാഗ് കയ്യിലുണ്ടെങ്കില്‍ ആര്‍ക്കും ലോകത്തില്‍ എവിടെവേണമെങ്കിലും ടൂറിന് പോവാം,’ കോഹ്‌ലി പറയുന്നു.
എന്നാല്‍ ഈ രാവിലെ തന്നെ ഇങ്ങനെ കളിയാക്കല്ലേ എന്നാണ് ഇഷാന്ത് പറയുന്നത്.
ഡിസംബര്‍ 17 മുതല്‍ ആരംഭിക്കുന്ന പരമ്പരയില്‍ മൂന്ന് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും നാല് ടി-20 മത്സരങ്ങളുമാണുള്ളത്. ഡിസംബര്‍ 9 മുതലായിരുന്നു ആദ്യം പരമ്പര തീരുമാനിച്ചിരുന്നത്. നിലവിലെ സാഹചര്യത്തില്‍ പരമ്പര നീട്ടുകയായിരുന്നു.
സെഞ്ചൂറിയനില്‍ വെച്ചാണ് ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ആദ്യ ടെസ്റ്റ് നടക്കുന്നത്. കേപ് ടൗണിലും ജോഹാനാസ്ബര്‍ഗിലും വെച്ചാണ് മറ്റ് മത്സരങ്ങള്‍.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Virat Kohli pokes fun at Ishant Sharma during Team India’s journey to South Africa