ദക്ഷിണാഫ്രിക്കയുമായുള്ള പരമ്പരയ്ക്ക് ഇന്ത്യന്‍ ടീം ജോഹനാസ്ബര്‍ഗിലേക്ക് പുറപ്പെട്ടിരിക്കുകയാണ്. പാട്ടും കളികളുമായി ഏറെ ആസ്വദിച്ചാണ് ഓരോ താരവും യാത്ര ചെയ്യുന്നത്.
ഇഷാന്തിന്റെ ബാഗില്‍ ചെരിപ്പും ചാര്‍ജറും തൊപ്പിയും തുടങ്ങി ഒരുപാട് സാധനങ്ങളുണ്ടെന്നും ഇഷാന്തിന് ഏത് ലോകത്തേക്കും ഈ ബാഗും കൊണ്ട് പോവാമെന്നാണ് കോഹ്‌ലി പറയുന്നത്.
‘നിങ്ങളിതിനെ ബാഗ് എന്നാണോ വിളിക്കുന്നത്. ഇയാള്‍ക്ക് ഈ നിമിഷം തന്നെ എങ്ങോട്ട് വേണമെങ്കിലും പോവാം കാരണം ഇഷാന്തിന് വേണ്ടതെല്ലാം ഇതിലുണ്ട്. ഞാന്‍ ആദ്യമായാണ് ഇങ്ങനെ ഒരു ബാഗ് കാണുന്നത്. ഈ ബാഗ് കയ്യിലുണ്ടെങ്കില്‍ ആര്‍ക്കും ലോകത്തില്‍ എവിടെവേണമെങ്കിലും ടൂറിന് പോവാം,’ കോഹ്‌ലി പറയുന്നു.
എന്നാല്‍ ഈ രാവിലെ തന്നെ ഇങ്ങനെ കളിയാക്കല്ലേ എന്നാണ് ഇഷാന്ത് പറയുന്നത്.
ഡിസംബര്‍ 17 മുതല്‍ ആരംഭിക്കുന്ന പരമ്പരയില്‍ മൂന്ന് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും നാല് ടി-20 മത്സരങ്ങളുമാണുള്ളത്. ഡിസംബര്‍ 9 മുതലായിരുന്നു ആദ്യം പരമ്പര തീരുമാനിച്ചിരുന്നത്. നിലവിലെ സാഹചര്യത്തില്‍ പരമ്പര നീട്ടുകയായിരുന്നു.
സെഞ്ചൂറിയനില്‍ വെച്ചാണ് ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ആദ്യ ടെസ്റ്റ് നടക്കുന്നത്. കേപ് ടൗണിലും ജോഹാനാസ്ബര്‍ഗിലും വെച്ചാണ് മറ്റ് മത്സരങ്ങള്‍.