| Sunday, 12th December 2021, 5:22 pm

പുലര്‍ച്ചെ 3.30നുള്ള യുവിയുടെ ആഗ്രഹം കേട്ട് ടീം മുഴുവന്‍ വീണുകിടന്ന് ചിരിക്കുകയായിരുന്നു; യുവിക്ക് പിറന്നാളാശംസിച്ച് കോഹ്‌ലി; വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ കണ്ട എക്കാലത്തേയും വമ്പനടിക്കാരനാണ് യുവരാജ് സിംഗ്. ബൗളറായും ഫീല്‍ഡറായും ആരാധകരെ ത്രസിപ്പിച്ച താരം ഇന്ന് തന്റെ നാല്‍പതാം പിറന്നാള്‍ ആഘോഷിക്കുകയാണ്. താരത്തിന് പിറന്നാള്‍ ആശംസിച്ചു കൊണ്ട് നിരവധി താരങ്ങളും രംഗത്തെത്തിയിരുന്നു.

എന്നാല്‍ വിരാട് കോഹ്‌ലി യുവരാജിന് പിന്നാളാശംസകള്‍ നേരുന്ന വീഡിയോ ആണ് ഇപ്പോള്‍ തരംഗമാവുന്നത്. ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ കോഹ്‌ലിയും യുവിയും തമ്മിലുള്ള സാമ്യതകളെ കുറിച്ചാണ് താരം സംസാരിക്കുന്നത്.

”അണ്ടര്‍ 19 ലോകകപ്പ് കഴിഞ്ഞ് ഇന്ത്യന്‍ ടീമിലേക്കെത്തിയപ്പോള്‍ അദ്ദേഹമായിരുന്നു എന്നെ സ്വീകരിച്ചത്. എന്നെ കംഫോര്‍ട്ടബിള്‍ ആക്കുകയും തമാശ പറയുകയും ചെയ്തിരുന്നു.

ഞങ്ങള്‍ രണ്ട് പേരുടേയും ഭക്ഷണ രീതികളും ഏകദേശം ഒരുപോലെയായിരുന്നു. ഞങ്ങള്‍ രണ്ട് പേരും പഞ്ചാബികളാണ്. രണ്ട് പേരും പഞ്ചാബി മ്യൂസിക് ഇഷ്ടപ്പെടുന്നവരാണ്. ഞങ്ങള്‍ ഒരുമിച്ച് ഷോപ്പിംഗിനും പോകുമായിരുന്നു,’ കോഹ്‌ലി പറയുന്നു.

ഒരിക്കല്‍ യുവി ദംബുള്ള മുതല്‍ കൊളംബോ വരെയുള്ള 160 കിലോമീറ്റര്‍ ദൂരം സൈക്ലിംഗ് നടത്താന്‍ തീരുമാനിച്ചതായും താരം പറയുന്നു.

‘ഞങ്ങള്‍ ദംബുള്ളയിലായിരുന്നു. മാച്ചിന് രണ്ട് ദിവസം മുമ്പേ ഞങ്ങള്‍ അവിടെ എത്തിയിരുന്നു. അന്ന് പുലര്‍ച്ചെ 3.30ന് കൊളംബോ വരെ സൈക്ലിംഗിന് പോയാലോ എന്ന് അദ്ദേഹം പറഞ്ഞു.

ഞാനിന്നും ഓര്‍ക്കുന്നുണ്ട്. ഞങ്ങള്‍ നിലത്തുരുണ്ട് ചിരിക്കുകയായിരുന്നു. രണ്ട് ദിവസം കഴിഞ്ഞാല്‍ ഞങ്ങള്‍ക്ക് മാച്ചും ഉണ്ട്,’ വിരാട് കൂട്ടിച്ചേര്‍ക്കുന്നു.

യുവരാജ് പിച്ചിലേക്ക് തിരിച്ചെത്തുകയാണെന്ന വാര്‍ത്തകള്‍ക്കിടയിലാണ് താരം തന്റെ പിറന്നാള്‍ ആഘോഷിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയിലായിരുന്നു താരം തന്റെ തിരിച്ചു വരവിനെ കുറിച്ച് വ്യക്തമാക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Virat Kohli on Sunday revealed a common connection between him and Yuvraj on latter’s 40th birthday.

Latest Stories

We use cookies to give you the best possible experience. Learn more