അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി-20യിലും ഇന്ത്യ മിന്നും വിജയമാണ് സ്വന്തമാക്കിയത്.
അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി-20യിലും ഇന്ത്യ മിന്നും വിജയമാണ് സ്വന്തമാക്കിയത്.
173 റണ്‍സിന്റെ ടോട്ടല്‍ പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ ക്യാപറ്റന്‍ രോഹിത് ശര്‍മയെ നഷ്ടമായി. ഫസലാഖ് ഫാറൂഖിയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് രോഹിത് പുറത്താകുന്നത്.
എന്നാല്‍ മൂന്നാം വിക്കറ്റില്‍ യശസ്വി ജെയ്‌സ്വാളും വിരാട് കോഹ്ലിയും ചേര്‍ന്ന് മികച്ച അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയായിരുന്നു. 57 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ടീമിന് നല്‍കിയത്. നവീന്‍ ഉള്‍ ഹഖിന്റെ പന്തിലാണ് വിരാട് പുറത്താകുന്നത്.
16 പന്തില്‍ നിന്നും അഞ്ച് ബൗണ്ടറികളടക്കം 29 റണ്‍സാണ് കോഹ്‌ലി നേടിയത്. 181.25 സ്‌ട്രൈക്ക് റേറ്റിലാണ് കിങ് കോഹ്‌ലി അഫ്ഗാനെ തകര്‍ത്തടിച്ചത്. ഇതോടെ മറ്റൊരു നേട്ടം സ്വന്തമാക്കാന്‍ കോഹ്‌ലിക്ക് സാധിച്ചിരിക്കുകയാണ്. ടി-20 ഐയില്‍ റണ്‍ ചേസില്‍ ഏറ്റവും കൂടുതല്‍ 50 + റണ്‍സ് നേടുന്ന ഇന്ത്യന്‍ ബാറ്റര്‍ എന്ന റെക്കോഡാണ് വിരാട് സ്വന്തം പേരില്‍ കുറിച്ചത്.
ടി-20 ഐയില്‍ റണ്‍ ചേസില്‍ ഏറ്റവും കൂടുതല്‍ 50 + റണ്‍സ് നേടുന്ന ഇന്ത്യന്‍ താരം, നേട്ടം എന്ന ക്രമത്തില്‍
വിരാട് കോഹ്‌ലി – 11 തവണ
കെ.എല്‍. രാഹുല്‍ – നാല് തവണ
രോഹിത് ശര്‍മ – മൂന്ന് തവണ
ശ്രേയസ് അയ്യര്‍ – മൂന്ന് തവണ
ശിവം ദുബെ – രണ്ട് തവണ
യുവരാജ് സിങ് – രണ്ട് തവണ
Content Highlight: Virat Kohli on record feat