| Sunday, 12th May 2024, 7:10 pm

ഇതാണെടാ കിങ്, ഐ.പി.എല്ലില്‍ ഒരുത്തനും എത്തിപ്പിടിക്കാത്ത റെക്കോഡ്!

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ പ്ലേ ഓഫ് സാധ്യതകള്‍ ഉറപ്പിക്കാന്‍ തകര്‍പ്പന്‍ പ്രകടനമാണ് ഓരോ ഫ്രാഞ്ചൈസികളും കാഴ്ചവെക്കുന്നത്. നിലവില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ സാധ്യതകള്‍ മറ്റു ടീമിന്റെ ജയ പരാജയങ്ങളെ ആശ്രയിച്ചായിരിക്കും. ഇന്ന് ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ സ്വന്തം തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ അംങ്കം കുറിക്കാനിരിക്കുകയാണ് ബെംഗളൂരു.

എന്നാല്‍ ഈ മത്സരത്തിന് മറ്റൊരു വലിയ പ്രത്യേകത കൂടിയുണ്ട്. റോയല്‍ ചലഞ്ചേഴ്‌സിന് വേണ്ടി വിരാട് കോഹ്‌ലി കളത്തില്‍ ഇറങ്ങുമ്പോള്‍ മറ്റൊരു താരങ്ങള്‍ക്കും ഐ.പി.എല്ലില്‍ അവകാശപ്പെടാന്‍ ഇല്ലാത്ത വലിയൊരു നേട്ടമാണ് താരം സ്വന്തമാക്കാന്‍ ഇരിക്കുന്നത്.

ഇന്ന് സ്വന്തം തട്ടകത്തില്‍ ഇറങ്ങുമ്പോള്‍ ഐ.പി.എല്ലില്‍ 250 മത്സരങ്ങള്‍ തികക്കാനുള്ള സുവര്‍ണ്ണ അവസരമാണ് വിരാടിനുള്ളത്. ഇതുവരെ ഐ.പി.എല്ലില്‍ ഒരു താരവും ഒരു ഫ്രാഞ്ചൈസിക്ക് വേണ്ടി 250 മത്സരങ്ങള്‍ കളിച്ചിട്ടില്ല എന്നത് മറ്റൊരു കൗതുകമാണ്.

ഇതുവരെ വിരാട് റോയല്‍ ചലഞ്ചേഴ്‌സിനുവേണ്ടി 7897 റണ്‍സ് ആണ് അടിച്ചുകൂട്ടിയത്. 38.71 എന്ന ആവറേജില്‍ 131.64 എന്ന സ്‌ട്രൈക്ക് റേറ്റും താരം സ്വന്തമാക്കിയിട്ടുണ്ട്. ഇതുവരെ 55 ഫിഫ്റ്റിയും 8 സെഞ്ച്വറിയും വിരാടിന്റെ ബാറ്റില്‍ നിന്നും പിറന്നിട്ടുണ്ട്. മാത്രമല്ല 264 സിക്‌സറുകളും 698 ഫോറും ഉള്‍പ്പെടെയായിരുന്നു ബെംഗളൂരിനു വേണ്ടി താരം അടിച്ചെടുത്തത്.

നിലവില്‍ റോയല്‍ ചലഞ്ചേഴ്‌സ് പോയിന്റ് പട്ടികയില്‍ ഏഴാമതാണ്. 12 മത്സരങ്ങളില്‍ നിന്നും അഞ്ചു വിജയവും 7 തോല്‍വിയും അടക്കം 10 പോയിന്റാണ് ടീമിന് ഉള്ളത്.

മറുഭാഗത്ത് ദല്‍ഹി 12 മത്സരങ്ങളില്‍ നിന്ന് 6 വിജയവും 6 തോല്‍വിയും അടക്കം 12 പോയിന്റാണ് സ്വന്തമാക്കിയത്. എന്നാല്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചാല്‍ വിരാടിന്റെ റോയല്‍ ചലഞ്ചേഴ്‌സ് പ്ലേ ഓഫ് പ്രതീക്ഷകള്‍ ബാക്കി വെക്കും.

Content Highlight: Virat Kohli Need One Match For New Record In IPL History

Latest Stories

We use cookies to give you the best possible experience. Learn more