| Tuesday, 3rd December 2024, 9:26 pm

പോണ്ടിങ്ങും ക്ലര്‍ക്കുമെല്ലാം തകര്‍ന്നു, മുന്നില്‍ ഇനി സച്ചിന്‍ മാത്രം; വിരാടിനെ കാത്തിരിക്കുന്നത് തകര്‍പ്പന്‍ നേട്ടം!

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ മത്സരത്തില്‍ വിജയിച്ച് ഇന്ത്യ പരമ്പരയില്‍ അപ്പര്‍ഹാന്‍ഡ് നേടിയിരിക്കുകയാണ്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം അവസാനിച്ചപ്പോള്‍ ഇന്ത്യ 1-0ന് മുമ്പിലാണ്.

ആദ്യ മത്സരത്തിലെ ആദ്യ ഇന്നിങ്സില്‍ അഞ്ച് റണ്‍സിന് പുറത്തായ വിരാട് രണ്ടാം ഇന്നിങ്സില്‍ 143 പന്തില്‍ നിന്ന് 100 റണ്‍സ് നേടി പുറത്താകാതെ നിന്നാണ് റെഡ് ബോളില്‍ തന്റെ 30ാം സെഞ്ച്വറി പൂര്‍ത്തിയാക്കിയതും. മാത്രമല്ല ഒട്ടനവധി റെക്കോഡുകള്‍ തിരുത്താനും താരത്തിന് സാധിച്ചു. അതില്‍ ഒന്ന് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഏറ്റവും അധികം സെഞ്ച്വറി നേടുന്ന താരമെന്ന നേട്ടമാണ്.

ഈ നേട്ടത്തില്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ റെക്കോഡിനൊപ്പമെത്താനും വിരാടിന് സാധിച്ചിരുന്നു. ഇരുവരും ഒമ്പത് സെഞ്ച്വറിയാണ് ബോര്‍ഡര്‍ ഗവാസ്‌കറില്‍ നേടിയത്. എന്നാല്‍ അഡ്‌ലെയ്ഡില്‍ നടക്കാനിരിക്കുന്ന രണ്ടാം ടെസ്റ്റിലും സെഞ്ച്വറി നേടാന്‍ സാധിച്ചാല്‍ വിരാടിന് ബോര്‍ഡര്‍ ഗവാസ്‌കറില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമാകാനാണ് സാധിക്കുക.

ബാര്‍ഡര്‍ ഗവാസ്‌കറില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരം, എണ്ണം

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ – 9

വിരാട് കോഹ്‌ലി – 9

റിക്കി പോണ്ടിങ് – 8

സ്റ്റീവ് സ്മിത്ത് – 8

മൈക്കല്‍ ക്ലര്‍ക്ക് – 7

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് ഡിസംബര്‍ ആറ് മുതല്‍ 10 വരെ അഡ്ലെയ്ഡ് ഓവലിലാണ് നടക്കുക. ഡേ- നൈറ്റ് ടെസ്റ്റ് ആയതിനാല്‍ പിങ്ക് ബോളായിരിക്കും ഉപയോഗിക്കുക. മത്സരത്തില്‍ ഇന്ത്യ തങ്ങളുടെ ഡോമിനേഷന്‍ തുടരുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

Content Highlight: Virat Kohli Need One Century To Surpass Sachin In Border Gavaskar Trophy

We use cookies to give you the best possible experience. Learn more