ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളടങ്ങുന്ന പരമ്പര നടക്കാനിരിക്കുകയാണ്. ആദ്യ ടെസ്റ്റ് സെപ്റ്റംബര്‍ 19 മുതല്‍ 23 വരെ ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ്. രണ്ടാം ടെസ്റ്റ് സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ കാണ്‍പൂരിലെ ഗ്രീന്‍ പാര്‍ക് സ്റ്റേഡിയത്തിലാണ്.
ഇതോടെ ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡും പുറത്ത് വിട്ടിരുന്നു. ടെസ്റ്റില്‍ ഒമ്പത് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി തിരിച്ചെത്തുന്ന മത്സരത്തിനായി വമ്പന്‍ കാത്തിരിപ്പിലാണ് ആരാധകര്‍. അതിന് ഒരു വലിയ കാരണവുമുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നേടിയ ഏറ്റവും വേഗമേറിയ 27000 റണ്‍സ് എന്ന റെക്കോഡ് മറികടക്കാനാണ് വിരാടിന് അവസരമുള്ളത്.
സച്ചിന്റെ തകര്‍പ്പന്‍ നാഴികക്കല്ല് മറികടക്കാന്‍ വിരാടിന് ഇനി വെറം 58 റണ്‍സ് ദൂരം മാത്രമാണുള്ളത്. 623 ഇന്നിങ്സുകളില്‍ നിന്നാണ് സച്ചിന്‍ ഈ നാഴികക്കല്ല് നേടിയത്. അതില്‍ 226 ടെസ്റ്റ് ഇന്നിങ്‌സും 396 ഏകദിന ഇന്നിങ്‌സും ഒരു ടി-20 ഇന്നിങ്സുമാണ് ഉള്‍പ്പെടുന്നത്.
എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റുകളിലെയും 591 ഇന്നിങ്‌സില്‍ നിന്നായി 26942 റണ്‍സാണ് വിരാട് അടിച്ചെടുത്തത്. ടെസ്റ്റില്‍ 8848 റണ്‍സും ഏകദിനത്തില്‍ 13,906 റണ്‍സും ടി20യില്‍ 4,188 റണ്‍സും നേടിയിട്ടുണ്ട്. അതേസമയം ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 15921 റണ്‍സും ഏകദിനത്തില്‍ നിന്ന് 18426 റണ്‍സും ടി-20യില്‍ നിന്ന് 10 റണ്‍സുമാണ് സച്ചിനുള്ളത്.
ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ബംഗ്ലാദേശ് സ്‌ക്വാഡ്
നജ്മനുള്‍ ഷാന്റോ, ഷദ്മാന്‍ ഇസ്‌ലാം, സാക്കിര്‍ ഹസന്‍, മൊനീമുള്‍ ഹഖ്, മുഷ്ഫിഖര്‍ അഹമ്മദ്, ഷക്കീബ് അല്‍ഹസന്‍, ലിട്ടന്‍ ദാസ്, മെഹ്ദി മിര്‍സ, ജാക്കെര്‍ അലി, തസ്‌കിന്‍ അഹ്‌മ്മദ്, ഹസന്‍ മുഹമ്മദ്, നാഹിദ് റാണ, തൈജുല്‍ ഇസ്ലാം, മുഹുമ്മദുള്‍ ഹസന്‍ ജോയി, നയീം ഹസന്‍, ഖലീല്‍ അഹമ്മദ്
ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിനുള്ള സ്‌ക്വാഡ്
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, കെ.എല്‍. രാഹുല്‍, സര്‍ഫറാസ് ഖാന്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, യാഷ് ദയാല്‍.
Content highlight: Virat Kohli Need 58 Runs To Surpass Sachin Tendulkar Great Record