ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ പെര്‍ത്തില്‍ നടന്ന ആദ്യ മത്സരത്തിലാണ് ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലിക്ക് മികവ് പുലര്‍ത്താന്‍ സാധിച്ചത്. സെഞ്ച്വറി നേടിയാണ് താരം തിരിച്ചുവരവിന്റെ പ്രതീക്ഷകള്‍ നല്‍കിയത്. എന്നാല്‍ അഡ്ലെയ്ഡിലും ഗാബയിലും വിരാട് ക്രിക്കറ്റ് ആരാധകരെ നിരാശപ്പെടുത്തി. 21 റണ്‍സാണ് താരം കഴിഞ്ഞ രണ്ട് ടെസ്റ്റിലുമായി നേടിയത്.
എന്നാല്‍ മെല്‍ബണില്‍ ഡിസംബര്‍ 26ന് നടക്കാനിരിക്കുന്ന നാലാം ടെസ്റ്റില്‍ വിരാട് മിന്നും പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. എം.സി.ജിയിലെ പിച്ച് വിരാടിന്റെ ബാറ്റിങ് ശൈലിക്ക് അനുകൂലമാണ്. മാത്രമല്ല നാലാം ടെസ്റ്റില്‍ മെല്‍ബണില്‍ വിരാടിനെക്കാത്ത് തകര്‍പ്പന്‍ റെക്കോഡാണ് ഒരുങ്ങുന്നത്.
വെറും 53 റണ്‍സ് നേടിയാല്‍ വിരാടിന് മെല്‍ബണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് സ്വന്തമാക്കാന്‍ സാധിക്കുക. ഈ നേട്ടത്തില്‍ ഒന്നാമത് ഉള്ളത് സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. രണ്ടാമതുള്ള അജിന്‍ക്യ രഹാനെയും.
പരമ്പരയിലെ നിര്‍ണായകമായ നാലാം ടെസ്റ്റില്‍ ഇരുവരും വിജയം മാത്രം ലക്ഷ്യംവെച്ചാണ് ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ ഇന്ത്യ കൂറ്റന്‍ വിജയം സ്വന്തമാക്കിയപ്പോള്‍ അഡ്‌ലെയ്ഡില്‍ ഓസീസ് ആധിപത്യം പുലര്‍ത്തി. മൂന്നാം ടെസ്റ്റില്‍ മഴ വില്ലനായപ്പോള്‍ മത്സരം സമനിലയിലും കലാശിച്ചു. ഇപ്പോള്‍ ക്രിക്കറ്റ് ലോകം കാത്തിരുക്കുന്ന ബോക്‌സിങ് ഡേ ടെസ്റ്റില്‍ പെടിപാറുമെന്ന് ഉറപ്പാണ്.
Content Highlight: Virat Kohli Need 53 Runs For Great Record Achievement In M.C.G