Twenty20 World Cup
അത് ധോണി, ഇത് നീ; പന്തിനെ ട്രോളി കോഹ്‌ലി
സ്പോര്‍ട്സ് ഡെസ്‌ക്
2021 Oct 15, 09:59 am
Friday, 15th October 2021, 3:29 pm

ഇന്ത്യന്‍ ക്രിക്കറ്റില്‍ ടീമിന് ധോണിയേക്കാള്‍ മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്ററെ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ടി-20 വേള്‍ഡ് കപ്പിന് മുന്നോടിയായി സ്റ്റാര്‍ സ്‌പോര്‍ടസ് ഇന്ത്യ പുറത്തു വിട്ട പ്രൊമോഷന്‍ വീഡിയോയില്‍ റിഷഭ് പന്തിനോടാണ് കോഹ്‌ലി ഇക്കാര്യം പറയുന്നത്.

ടി20 മത്സരങ്ങളില്‍ സിക്‌സറുകളാണ് മത്സരം ജയിക്കാന്‍ സഹായിക്കുകയെന്ന് കോഹ്‌ലി പറയുമ്പോള്‍ താന്‍ ദിവസവും പ്രാക്ടീസ് ചെയ്യാറുണ്ടെന്നും ഇന്ത്യയ്ക്ക് ലോകകപ്പ് നേടിത്തന്നത് ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സിക്‌സര്‍ അടിച്ചിട്ടാണെന്നും പന്ത് പറയുന്നു.


മഹി ഭായിയെ പോലെ ഒരു വിക്കറ്റ് കീപ്പര്‍ ബാറ്ററെ നമുക്ക് ഇതുവരെ കിട്ടിയിട്ടില്ല, എന്ന് കോഹ്‌ലി പറയുമ്പോള്‍ വിക്കറ്റ് കീപ്പറായി താന്‍ ഇവിടെ തന്നെ ഉണ്ടല്ലോ എന്നായിരുന്നു പന്തിന്റെ പ്രതികരണം.

എന്നാല്‍ വിക്കറ്റ് കീപ്പര്‍മാര്‍ ഒത്തിരി പേര്‍ തന്റെ സ്‌ക്വാഡിലുണ്ടെന്നും ആരൊക്കെ വാം അപ് മത്സരങ്ങള്‍ കളിക്കുമെന്ന് നോക്കാം എന്നാണ് കോഹ്‌ലി പറയുന്നത്.

ഇംഗ്ലണ്ടിനോടും ഓസ്‌ട്രേലിയയോടുമാണ് ഇന്ത്യയുടെ ടി-20 ലോകകപ്പ് സന്നാഹ മത്സരങ്ങള്‍. ഒക്ടോബര്‍ 18ന് ഇംഗ്ലണ്ടിനേയും 20ന് ഓസ്‌ട്രേലിയയേും ഇന്ത്യ നേരിടും.

ലോകകപ്പില്‍ ഒക്ടോബര്‍ 24ന് പാകിസ്ഥാനുമായാണ് ഇന്ത്യയുടെ ആദ്യമത്സരം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Virat Kohli Mocks Rishab Pant