| Monday, 23rd October 2023, 1:06 pm

കോഹ്‌ലി സെഞ്ച്വറികൾ നേടി വിസ്മയം തീര്‍ക്കുമ്പോഴും; 90ല്‍ വീണത് പലവട്ടം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീം തുടര്‍ച്ചയായ അഞ്ച് മത്സരങ്ങള്‍ വിജയിച്ച് അപരാജിതകുതിപ്പാണ് നടത്തുന്നത്. ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോഹ്‌ലി മിന്നും ഫോമിലാണ് കളിക്കുന്നത്.

ഏതൊരു ക്രിക്കറ്റ് താരവും ആഗ്രഹിക്കുന്ന നേട്ടമാണ് സെഞ്ച്വറികള്‍ നേടുക എന്നുള്ളത്. എന്നാല്‍ വ്യക്തിഗത സ്‌കോര്‍ 90ല്‍ നില്‍കുമ്പോള്‍ പുറത്താവുന്നത് തീര്‍ത്തും നിരാശജനകമാണ്.

കോഹ്‌ലി സെഞ്ച്വറികള്‍ അടിച്ചുകൂട്ടുമ്പോഴും കയ്യെത്തും ദൂരത്തുനിന്നും നഷ്ടമായ ഒരുപാട് സെഞ്ച്വറികള്‍ ഉണ്ട്.

കോഹ്‌ലി തന്റെ അവിസ്മരണീയമായ ക്രിക്കറ്റ് കരിയറില്‍ 78 സെഞ്ച്വറികളാണ് ഇതുവരെ നേടിയിട്ടുള്ളത്. ഇന്ത്യക്കായി വ്യത്യസ്ത ഫോര്‍മാറ്റുകളില്‍ 512 മത്സരങ്ങള്‍ കളിച്ച കോഹ്‌ലി ഒരുപിടി മികച്ച റെക്കോഡുകളും സ്വന്തമാക്കിയിട്ടുണ്ട്.

എന്നാല്‍ സെഞ്ച്വറിയുടെ അടുത്തെത്തി പല തവണ വിരാട് പുറത്തായിട്ടുണ്ട്. എട്ട് തവണയാണ് കോഹ്‌ലി 90 റണ്‍സില്‍ പുറത്തായിട്ടുള്ളത്. ഏകദനിനത്തില്‍ ആറ് തവണയും ടെസ്റ്റില്‍ രണ്ട് തവണയുമാണ് വിരാടിന് സെഞ്ച്വറി എന്ന കടമ്പ കടക്കാന്‍ കഴിയാതെപോയത്.

കഴിഞ്ഞദിവസം ന്യൂസിലാന്‍ഡിനെതിരെ നടന്ന മത്സരത്തില്‍ വിരാട് കോഹ്‌ലി 104 പന്തില്‍ 95 റണ്‍സ് നേടി പുറത്താവുകയായിരുന്നു. എട്ട് ഫോറുകളും രണ്ട് സിക്‌സറുകളും ഉള്‍പ്പെടുന്നതായിരുന്നു ഈ മികച്ച ഇന്നിങ്സ്.

മത്സരത്തില്‍ ന്യൂസിലന്‍ഡിനെ നാല് വിക്കറ്റുകള്‍ക്ക് ഇന്ത്യ തോല്‍പ്പിച്ചിരുന്നു. ടോസ് നേടിയ ഇന്ത്യന്‍ ടീം കിവീസിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഇന്ത്യന്‍ ബൗളിങ് നിരയില്‍ മുഹമ്മദ് ഷമി അഞ്ച് വിക്കറ്റുകള്‍ നേടി മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ ന്യൂസിലാന്‍ഡ് 273 റണ്‍സിന് പുറത്താവുകയായിരുന്നു.

കിവീസ് ബാറ്റിങ് നിരയില്‍ ഡാറില്‍ മിച്ചല്‍ 127 പന്തില്‍ നിന്നും 130 സെഞ്ച്വറി നേടി മികച്ച പ്രകടനം നടത്തി. മിച്ചലിനൊപ്പം രചിന്‍ രവീന്ദ്ര 75 റണ്‍സ് നേടുകയും ചെയ്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ ടീം 48 ഓവറില്‍ നാല് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

Content Highlight: Virat kohli miss the century against New Zealand.

We use cookies to give you the best possible experience. Learn more