റാഞ്ചി: ഏകദിന പരമ്പരയിലെ ത്രസിപ്പിക്കുന്ന ജയത്തിനു പിന്നാലെ ഓസീസിനെതിരായ ആദ്യ ട്വന്റി 20 യും ഇന്ത്യ സ്വന്തമാക്കി. മഴ തടസപ്പെടുത്തിയ കളിയില്‍ ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 9 വിക്കറ്റിനായിരുന്നു ഇന്ത്യന്‍ ജയം.
മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയ 18.4 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സ് നേടിയപ്പോഴായിരുന്നു മഴ കളി തടസപ്പെടുത്തിയത്. പിന്നീട് 6 ഓവറില്‍ 48 റണ്‍സായി ഇന്ത്യയുടെ വിജയലക്ഷ്യം പുന:നിര്‍ണയിക്കുകായിരുന്നു.
കൃത്യതയോടെ പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാരുടെയും ഫീല്‍ഡിങ്ങില്‍ മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങളുടെയും പ്രകടന മികവിലായിരുന്നു ഇന്ത്യ ഓസീസിനെ പിടിച്ച് കെട്ടിയത്. ഇന്ത്യന്‍ ഫീല്‍ഡിങ്ങിനെ മുന്നില്‍ നിന്ന് നയിച്ചത് നായകന്‍ വിരാട് കോഹ്‌ലിയായിരുന്നു.
ബൗണ്ടറി ലൈനില്‍ നിന്ന് നേരിട്ടുള്ള ഏറിലൂടെ ഓസീസ് താരത്തെ പുറത്താക്കിയ കോഹ്‌ലിയുടെ മികവ് മാത്രം മതി ഇന്ത്യന്‍ ഫീല്‍ഡര്‍മാരുടെ ശേഷി അളക്കാന്‍. മത്സരത്തിന്റെ 19 ാം ഓവറിലായിരുന്നു മുന്‍ നായകനും വിക്കറ്റ് കീപ്പറുമായ ധോണിയെപ്പോലും അമ്പരപ്പിച്ച വിരാടിന്റെ ത്രോ.
Dont Miss: ‘ഇനി ഒരേയൊരു കാര്യം മാത്രമേ നടക്കൂ’; ഉത്തരകൊറിയക്കെതിരെ യുദ്ധ സൂചനയുമായി ട്രംപ്
ഭൂവനേശ്വര്‍ കുമാര്‍ എറിഞ്ഞ ഓവറിലെ ആദ്യ പന്ത് ലൈനിലേക്കടിച്ച ഡാന്‍ ക്രിസ്റ്റിയന്‍ ഡബിളിനായി ഓടുകയായിരുന്നു. പന്ത് കൈക്കലാക്കിയ കോഹ്‌ലി പന്ത് സ്റ്റംമ്പ് ലക്ഷ്യമാക്കി എറിയുകയും ചെയ്തു. സ്റ്റംമ്പ് ചെയ്യാനായി ത്രോ പ്രതീക്ഷിച്ച ധോണിയുടെ കൈയ്യിലെത്തുന്നതിനു മുന്നേ പന്ത് വിക്കറ്റ് തെറിപ്പിക്കുകയായിരുന്നു.
9 റണ്‍സായിരുന്നു ഈ സമയം ഡാനിന്റെ സമ്പാദ്യം താരം പുറത്തായെന്നുറപ്പായപ്പോള്‍ ധോണി കോഹ്‌ലിയെ നോക്കി താനിതു പ്രതീക്ഷിച്ചില്ലെന്ന ആഗ്യം കാട്ടുകയും ചെയ്തു.
വീഡിയോ കാണാം: