| Monday, 10th September 2018, 10:30 am

കോഹ്‌ലിക്ക് ഡി.ആര്‍.എസ് കൊടുക്കാനറിയില്ല; റിവ്യു പാഴാക്കുന്ന കൊഹ്‌ലിക്കെതിരെ മൈക്കല്‍ വോണ്‍

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ് ലോകത്തെ ഏറ്റവും മോശം റിവ്യൂവര്‍ ആണ് കൊഹ്‌ലിയെന്ന വിമര്‍ശനവുമായി ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍. കൊഹ്‌ലി ഒരു നല്ല ബാറ്റ്‌സ്മാനാണ് പക്ഷെ ഏറ്റവും മോശം റിവ്യൂവറാണെന്നാണ് വോണ്‍ അഭിപ്രായപ്പെട്ടത്.

ഓവല്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ കൊഹ്‌ലിയെടുത്ത രണ്ട് ഡി.ആര്‍.എസ് (Umpire Decision Review System) അനുകൂലമായിരുന്നില്ല. ഇതിനെതിരെയാണ് മൈക്കല്‍ വോണിന്റെ വിമര്‍ശനം.

ട്വിറ്ററിലാണ് മൈക്കല്‍ വോണ്‍ തന്റെ അഭിപ്രായം പറഞ്ഞത്. “Virat is the best Batsman in the World .. #Fact .. Virat is the worst reviewer in the World .. #Fact #ENGvsIND”

ആദ്യ റിവ്യു പാഴായത് പത്താം ഓവറില്‍ രവീന്ദ്ര ജഡേജ എറിഞ്ഞ പന്ത് കീറ്റണ്‍ ജെന്നിംഗ്‌സിന്റെ പാഡില്‍ തട്ടിയപ്പോള്‍ എല്‍.ബി.ഡബ്ല്യുവിനായി റിവ്യൂ നല്‍കിയപ്പോഴാണ്. പരിശോധനയില്‍ പന്ത് പുറത്തേക്കാണ് പോകുന്നതെന്ന് വ്യക്തമായിരുന്നു.

വീണ്ടും ജഡേജയുടെ പന്തില്‍ 12ാം ഓവറില്‍ അലിസ്റ്റര്‍ കുക്കിനെതിരെയും കൊഹ്‌ലി റിവ്യൂവിന് പോയിരുന്നു. അംപയര്‍മാരുടെ പരിശോധനയില്‍ ഇതും പുറത്തേക്കാണെന്ന് വ്യക്തമായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more