ഇന്ത്യന്‍ ടീമിന് ഒരു കാലമുണ്ടായിരുന്നു, സച്ചിന്‍ പുറത്തായാല്‍ ബാറ്റിങ് തകര്‍ന്നിരുന്ന കാലം. വലിയ ടീമുകളേയും വലിയ സ്‌കോറുകളേയും കാണുമ്പോള്‍ ടീമിലെ എല്ലാവരും കളിമറന്നിരുന്ന കാലമായിരുന്നു അത്.
300ന് മുകളിലെ റണ്‍സൊന്നും ചെയിസ് ചെയ്യാന്‍ ഇന്ത്യക്ക് അന്ന് സാധിച്ചിരുന്നില്ല. ഒരു കാലഘട്ടത്തില്‍ ഒരുപാട് മികച്ച താരങ്ങളുണ്ടായിട്ടും വലിയ സ്‌കോര്‍ ചെയിസ് ചെയ്യുമ്പോള്‍ ഇന്ത്യന്‍ ബാറ്റിങ് നിര അമ്പേ പരാജയമായിരുന്നു. ആ ടീമിലേക്കാണ് വിരാട് കോഹ്‌ലി കയറി വരുന്നത്.
ഒരു ബാറ്ററെ സംബന്ധിച്ച് എല്ലാ സാങ്കേതിക തികവും ഒരുപാട് ഷോട്ട് സെലക്ഷനും ഹാന്‍ഡ് പവറുമൊന്നുമല്ല പ്രധാനം. അദ്ദേഹം ഫീല്‍ഡില്‍ കാണിക്കുന്ന കോണ്‍ഫിഡെന്‍സാണ്. അവിടെയായിരുന്നു വിരാടിന്റെ വിജയവും. ഏതിരെ നില്‍ക്കുന്നത് എത്ര വലിയ സ്‌കോറായാലും ബോളറായാലും ടീമായാലും വിരാട് അതിനെയെല്ലാം മറികടക്കുമെന്ന മനോഭാവത്തിലാണ് മുന്നേറുക.
ഏകദിനത്തില്‍ 300 റണ്‍സ് ചെയിസ് ചെയ്യാനിറങ്ങിയപ്പോള്‍ ഇന്ത്യന്‍ ടീം വിജയിച്ചത് 18 തവണയാണ്. ഏറ്റവും കൂടുതല്‍ തവണ 300ല്‍ കൂടുതല്‍ ചെയിസ് ചെയ്ത് വിജയിച്ച ടീം ഇന്ത്യയാണ്. ഈ 18 മത്സരത്തില്‍ ഇന്ത്യക്കായി 13 താരങ്ങളാണ് മാന്‍ ഓഫ് ദി മാച്ച് നേടിയത്. ഇതില്‍ വിരാട് കോഹ്‌ലി അഞ്ച് തവണ നേടിയപ്പോള്‍ ബാക്കി 12 താരങ്ങള്‍ ഓരോ തവണ മാന്‍ ഓഫ് ദി മാച്ചാകുകയായിരുന്നു.
ഈ ഒരു കണക്ക് പറയും അദ്ദേഹം എങ്ങനെ കിങ് ആയെന്ന്. അദ്ദേഹത്തിന്റെ ഏറ്റവും വലിയ പോസീറ്റീവും ഇതുതന്നെയാണ്. ഇത്തരത്തിലുള്ള് വലിയ ചെയിസുകളില്‍ ബാക്കിയുള്ള താരങ്ങള്‍ക്കെല്ലാം വെറും ഓരോ തവണയാണ് ഇന്ത്യന്‍ ടീമിന്റെ നെടുംതൂണാകാന്‍ സാധിച്ചത്. എന്നാല്‍ വിരാട് ഏറെ മുന്നിലായിരുന്നു.
ഇന്ത്യക്കായി 300 റണ്‍സ് ചെയിസ് ചെയ്തപ്പോള്‍ മാന്‍ ഓഫ് ദി മാച്ച ആയവരുടെ ലിസ്റ്റ്.
ഗാംഗുലി പാകിസ്ഥാനെതിരെ 1998ല്‍
അജയ് ജഡേജ ദക്ഷിണാഫ്രിക്കക്കെതിരെ 2000ത്തില്‍
മുഹമ്മദ് കൈഫ് ഇംഗ്ലണ്ടിനെതിരെ 2002ല്‍
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഇംഗ്ലണ്ടിനെതിരെ 2007ല്‍
റെയ്‌ന പാകിസ്ഥാനെതിരെ 2008ല്‍
എം.എസ്. ധോണി ശ്രീലങ്കയക്കെതിരെ 2008ല്‍
ഗൗതം ഗംഭീര്‍ ശ്രീലങ്കയക്കെതിരെ 2009ല്‍
യൂസുഫ് പത്താന്‍ ന്യൂസിലാന്‍ഡിനെതിരെ 2010ല്‍
വിരാട് കോഹ്‌ലി ശ്രീലങ്കയ്‌ക്കെതിരെ 2012ല്‍
വിരാട് കോഹ്‌ലി പാകിസ്ഥാനെതിരെ 2012ല്‍
രോഹിത് ശര്‍മ ഓസ്ട്രേലിയക്കെതിരെ 2013ല്‍
വിരാട് കോഹ്‌ലി ഓസ്‌ട്രേലിയക്കെതിരെ 2013ല്‍
മനീഷ് പാണ്ഡെ ഓസ്ട്രേലിയക്കെതിരെ 2016ല്‍
കേദാര്‍ ജാദവ് ഇംഗ്ലണ്ടിനെതിരെ 2017ല്‍
വിരാട് കോഹ്‌ലി വെസ്റ്റ് ഇന്‍ഡീസിനെതിരെ 2018ല്‍
വിരാട് കോഹ്‌ലി വെസ്റ്റ് ഇന്‍ഡീസിനെതിരെ 2019ല്‍
അക്‌സര്‍ പട്ടേല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 2022ല്‍
Content Highlights: Virat kohli Is the chasing King of Indian cricket