| Tuesday, 17th May 2016, 6:09 pm

കോഹ്‌ലിക്ക് പരിക്ക്; മത്സരത്തില്‍ നിന്ന് മാറിനില്‍ക്കില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗളുരു: റോയല്‍ ചലഞ്ചേഴ്‌സ് ബാഗ്ലൂരിന്റെ നായകനും ബാറ്റിംഗ് കുന്തമുനയുമായ വിരാട് കോഹ്‌ലിക്ക് പരിക്ക്. കൊല്‍ക്കത്തക്കെതിരെ നടന്ന മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് കോഹ്‌ലിക്ക് പരിക്കേറ്റത്. ഡെവിംഗ് ക്യാച്ചിനു ശ്രമിക്കുന്നതിനിടെ ഇടതുകൈയിലാണ് പരിക്കേറ്റത്.

കൈയ്യില്‍ ഏഴു തുന്നിക്കെട്ടുകള്‍ ഉണ്ടെങ്കിലും ബുധനാഴ്ച്ച കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ നിര്‍ണായകമത്സരത്തില്‍ കളിക്കാനിറങ്ങുമെന്ന് കോഹ്‌ലി വ്യക്തമാക്കി. ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചെങ്കിലും കോഹ്‌ലി കളിക്കാനിറങ്ങുമെന്നു തന്നെയാണ് ചലഞ്ചേഴ്‌സ് ടീം മാനേജര്‍ അവിനാഷ് വൈദ്യയും ഉറപ്പിച്ചുപറയുന്നത്.

12 കളികളില്‍ 12 പോയിന്റുള്ള ബാംഗ്ലൂര്‍ ടീം നിലവില്‍ അഞ്ചാംസ്ഥാനത്താണ്. ഇനിയുള്ള രണ്ടു മത്സരങ്ങളും ജയിച്ചാല്‍ മാത്രമേ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനാകു. ആറാം സ്ഥാനത്തുള്ള ഡെല്‍ഹി ഡെയര്‍ഡെവിള്‍സിന് പോലും പ്ലേ ഓഫ് സാധ്യതകളുണ്ട്. അതുകൊണ്ട് തന്നെ ഇനിയുള്ള രണ്ടു മത്സരങ്ങളും ബാംഗ്ലൂര്‍ ടീമിന് ജീവന്‍മരണ പോരാട്ടമാണ്.

സീസണില്‍ മൂന്നു സെഞ്ചുറികളും റണ്‍വേട്ടയില്‍ ഒന്നാംസ്ഥാനത്തുമുള്ള ക്യാപ്റ്റന്റെ കരുത്തിലാണ് ബാംഗ്ലൂരിന്റെ മുന്നേറ്റങ്ങളത്രയും.

We use cookies to give you the best possible experience. Learn more