ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫിയിലെ രണ്ടാം മത്സരത്തില്‍ ശ്രീലങ്കയോട് ഇന്ത്യ പരാജയപ്പെട്ടതിന് പുറമേ നായകന്‍ വിരാട് കോഹ്‌ലിക്ക് നാണക്കേടിന്റെ മറ്റൊരു റെക്കോര്‍ഡ് കൂടി. ഐ.സി.സി ടൂര്‍ണമെന്റുകളില്‍ പൂജ്യത്തിന് പുറത്താകുന്ന താരങ്ങളുടെ പട്ടികയിലാണ് ഇന്നലത്തെ മത്സരത്തോടെ കോഹ്‌ലിയും ഉള്‍പ്പെട്ടത്.
Also read ഫസലിനെ കൊന്നത് തങ്ങളാണെന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ മൊഴി പുറത്ത്
അര്‍ധ സെഞ്ച്വറി നേടിയ രോഹിത് പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ കോഹ്ലി നേരിട്ട അഞ്ചാം പന്തില്‍ പുറത്താവുകയായിരുന്നു. നുവാന്‍ പ്രദീപിന്റെ പന്ത് തേര്‍ഡ് മാനിലേക്ക് കളിക്കാന്‍ ശ്രമിച്ച കൊഹ്ലിയെ വിക്കറ്റ് കീപ്പര്‍ ഡിക്വെല്ല പിടിച്ച് പുറത്താക്കുകയായിരുന്നു.
മൂന്ന് ഫോര്‍മാറ്റുകളിലും നായകനായ ശേഷമുള്ള ആദ്യ പ്രധാന ടൂര്‍ണമെന്റിലാണ് കോഹ്‌ലിക്ക് നാണക്കേടിന്റെ ഈ റെക്കോര്‍ഡ്. ലങ്കയ്ക്കെതിരെ മികച്ച റെക്കോര്‍ഡുള്ള താരവുമാണ് കോഹ്ലി. ലങ്കയ്ക്കെതിരെ കളിച്ച 39 ഇന്നിംഗ്സുകളില്‍ നിന്ന് 56.24 റണ്‍സ് ശരാശരിയില്‍ 1856 റണ്‍സാണ് കോഹ്ലിയുടെ പേരിലുള്ളത്.