| Friday, 9th April 2021, 6:59 pm

ഇനി ചെറുപൂരം; കോഹ്‌ലിയെ കാത്ത് ഒരുപിടി റെക്കോഡുകള്‍

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: ഐ.പി.എല്‍ 2021 സീസണിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഒരുപിടി റെക്കോഡിലേക്ക് കണ്ണുംനട്ട് റോയല്‍ ചലഞ്ചേഴ്‌സ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ഐ.പി.എല്ലില്‍ ആദ്യമായി 6000 റണ്‍സ് എന്ന നേട്ടത്തിന് തൊട്ടരികിലാണ് കോഹ്‌ലി.

192 മത്സരങ്ങളില്‍ നിന്ന് 5878 റണ്‍സ് നേടിയ കോഹ്‌ലിയുടെ പേരില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന റെക്കോഡ്. ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ സുരേഷ് റെയ്‌നയാണ് പട്ടികയില്‍ രണ്ടാമത്. 193 മത്സരങ്ങളില്‍ നിന്ന് 5368 റണ്‍സാണ് റെയ്‌നയുടെ സമ്പാദ്യം.

ഐ.പി.എല്ലില്‍ ഒരു ഫ്രാഞ്ചൈസിയ്ക്ക് വേണ്ടി 200 മത്സരം കളിക്കുന്ന ആദ്യ താരം എന്ന അപൂര്‍വ റെക്കോഡും കോഹ്‌ലിയെ കാത്തിരിപ്പുണ്ട്. 204 മത്സരം കളിച്ചിട്ടുള്ള ധോണിയാണ് ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരം.

എന്നാല്‍ ധോണി ചെന്നൈയ്ക്ക് വേണ്ടി മാത്രമല്ല ഐ.പി.എല്ലില്‍ എത്തിയിട്ടുള്ളത്. ചെന്നൈയ്ക്ക് വിലക്ക് വന്ന രണ്ട് വര്‍ഷം ധോണി റൈസിംഗ് പൂനെ സൂപ്പര്‍ജയന്റ്‌സിനായി കളിച്ചിട്ടുണ്ട്.

രോഹിത് ശര്‍മ്മയും 200 മത്സരം കളിച്ചിട്ടുണ്ടെങ്കിലും ആദ്യസീസണുകളില്‍ ഡെക്കാണ്‍ ചാര്‍ജേഴ്‌സ് ഹൈദരാബാദിന്റെ താരമായിരുന്നു.

ടി-20യില്‍ 10000 റണ്‍സ് എന്ന നേട്ടത്തിനും തൊട്ടടുത്താണ് കോഹ്‌ലി. ഐ.പി.എല്ലിലും അന്താരാഷ്ട്ര ടി-20യിലുമായി 289 മത്സരങ്ങളില്‍ നിന്ന് 9731 റണ്‍സാണ് കോഹ്‌ലിയുടെ സമ്പാദ്യം.

ഇന്ന് നടക്കുന്ന ഐ.പി.എല്‍ ഉദ്ഘാടനമത്സരത്തില്‍ മുംബൈ ഇന്ത്യന്‍സാണ് ബാംഗ്ലൂരുവിന്റെ എതിരാളികള്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Virat Kohli inches closer to major milestones as RCB captain gears up for new season

We use cookies to give you the best possible experience. Learn more