ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്ന ലീഗാണ് ഐ.പി.എല്‍. മാര്‍ച്ച് 22ന് ആരംഭിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് മാമാങ്കത്തിന് ഇനി മൂന്ന് ദിവസങ്ങല്‍ മാത്രമാണ് അവശേഷിക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ എം.എസ്. ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്സും വിരാട് കോഹ്‌ലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലാണ്.
എന്നാല്‍ പുതിയ സീസണിലെ മത്സരത്തിന് മുമ്പ് തന്നെ ഐ.പി.എല്ലിലെ വ്യത്യസ്തമായൊരു റെക്കോഡാണ് താരം സ്വന്തമാക്കിയത്. ഐ.പി.എല്ലിലെ കൂടുതല്‍ ബൗളര്‍മാര്‍ക്കെതിരെ 100+ റണ്‍സ് നേടുന്ന താരം എന്ന ബഹുമതിയാണ് താരത്തിനുള്ളത്.
ഐ.പി.എല്ലിലെ കൂടുതല്‍ ബൗളര്‍മാര്‍ക്കെതിരെ 100+ റണ്‍സ് നേടുന്ന താരം, എത്ര ബൗളര്‍
വിരാട് കോഹ്‌ലി – 13
ശിഖര്‍ ധവാന്‍ – 10
ഡേവിഡ് വാര്‍ണര്‍ – 9
രോഹിത് ശര്‍മ – 6
സുരേഷ് റെയ്‌ന – 5
എം.എസ്. ധോണി – 4
ക്രിസ് ഗെയ്ല്‍ – 4
കെ.എല്‍. രാഹുല്‍ – 4
സഞ്ജു സാംസണ്‍ – 4
ടി-20യില്‍ ഏറെ കാലത്തിന് ശേഷമാണ് വിരാട് കളത്തിലിറങ്ങുന്നത്. ആദ്യ മത്സരത്തില്‍ താരം മിന്നും പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഐ.പി.എല്ലില്‍ താരം ഇതുവരെ 237 മത്സരങ്ങളിലെ 229 ഇന്നിങ്‌സുകളാണ് കളിച്ചത്. 7263 റണ്‍സാണ് താരം നേടിയത്. 113 റണ്‍സിന്‍രെ ഉയര്‍ന്ന സ്‌കോറും താരം സ്വന്തമാക്കിയിട്ടുണ്ട്.
Content Highlight: Virat Kohli In Record Achievement In IPL