ഐ.പി.എല്ലില്‍ കഴിഞ്ഞദിവസം നടന്ന എലിമിനേറ്റര്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നാല് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സ് രണ്ടാം ക്വാളിഫയറിലേക്ക് മുന്നേറിയിരുന്നു. അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ 19 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.
ബെംഗളൂരിന് വേണ്ടി വിരാട് 24 പന്തില്‍ ഒരു സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 32 റണ്‍സാണ് നേടിയത്. 137.50 സ്‌ട്രൈക്ക് റേറ്റിലാണ് ബാറ്റ് വീശിയത്. 2024 ഐ.പി.എല്ലില്‍ മികച്ച പ്രകടനം കാഴ്ച വച്ചാണ് വിരാട് കോഹ്‌ലി ആരാധക ഹൃദയം കവര്‍ന്നെടുത്തത്. മാത്രമല്ല തുടക്കത്തില്‍ സ്‌ട്രൈക്ക് റേറ്റിന്റെ കാര്യത്തിലും ആവറേജിന്റെ ഇടിവിലും താരത്തെ നിരവധി ക്രിക്കറ്റ് നിരീക്ഷകര്‍ വിമര്‍ശിച്ചിരുന്നു. അക്കൂട്ടത്തില്‍ മുതിര്‍ന്ന താരങ്ങളും ഉണ്ടായിരുന്നു.
എന്നാല്‍ എലിമിനേറ്ററില്‍ നിന്നും പുറത്തായെങ്കിലും വമ്പന്‍ റെക്കോഡുകളാണ് താരം സ്വന്തം പേരില്‍ കുറിച്ചത്.
സീസണില്‍ 154 സ്‌ട്രൈക്ക് റേറ്റില്‍ 61.75 എന്ന ആവറേജിലുമാണ് താരം 741 റണ്‍സ് നേടി റണ്‍സ് വേട്ടക്കാരുടെ പട്ടികയില്‍ ഏറ്റവും മുന്നില്‍ എത്തിയത്. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും താരം ഐ.പി.എല്ലില്‍ സ്വന്തമാക്കുകയാണ്. 700 + റണ്‍സ് സ്‌കോര്‍ ചെയ്തു ഏറ്റവും ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റ് സ്വന്തമാക്കുന്ന നാലാമത്തെ താരം ആകാനാണ് വിരാടിന് സാധിച്ചത്.
700+ റണ്‍സ് നേടി ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റ് നേടുന്ന താരം, റണ്‍സ്, സ്‌ട്രൈക്ക് റേറ്റ്, വര്‍ഷം
ക്രിസ് ഗെയില്‍ – 733 – 160.74 – 2012
ശുഭ്മന്‍ ഗില്‍ – 890 – 157.40 – 2023
ക്രിസ് ഗെയില്‍ – 708 – 156.29 – 2013
വിരാട് കോഹ്‌ലി – 741 – 154.69 – 2024
മെയ് 24ന് ചെന്നൈ ചിദംബരം സ്റ്റേഡിയത്തിലാണ് നിര്‍ണായകമായ രണ്ടാം ക്വാളിഫയര്‍ നടക്കുന്നത്. സണ്‍റൈസേഴ്സ് ഹൈദരാബാദാണ് രാജസ്ഥാന്‍ റോയല്‍സിനേയാണ് നേരിടുന്നത്. മത്സരത്തില്‍ വിജയം സ്വന്തമാക്കി ആരാണ് ഫൈനലില്‍ കൊല്‍ക്കത്തയെ നേരിടുക എന്ന ആകാംക്ഷയിലാണ് ആരാധകര്‍.
Content Highlight: Virat Kohli In Record Achievement In IPL 2024