ഹോം ടെസ്റ്റില്‍ ചരിത്രം കുറിച്ച് വിരാട്, രോഹിത് വീണ്ടും നിരാശപ്പെടുത്തി!
Sports News
ഹോം ടെസ്റ്റില്‍ ചരിത്രം കുറിച്ച് വിരാട്, രോഹിത് വീണ്ടും നിരാശപ്പെടുത്തി!
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 20th September 2024, 5:06 pm

ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റ് മത്സരം ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തില്‍ തുടരുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റന്‍ ആതിഥേയരെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തുടര്‍ന്ന് ആദ്യ ഇന്നിങ്‌സില്‍ 376 റണ്‍സിന് ഇന്ത്യ ഓള്‍ ഔട്ട് ആവുകയായിരുന്നു. എന്നാല്‍ ആദ്യ ഇന്നിങ്‌സില്‍ ബംഗ്ലാദേശിനെ വലിഞ്ഞ് മുറുക്കിയ ഇന്ത്യന്‍ ബൗളര്‍മാര്‍ 149 റണ്‍സിന് തകരുകയായിരുന്നു.

ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ നാല് വിക്കറ്റ് നേടിയപ്പോള്‍ യുവ താരം ആകാശ് ദീപ് രണ്ട് വിക്കറ്റും നേടി. ജഡേജ, സിറാജ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ നേടി.

നിലവില്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്ന ഇന്ത്യയ്ക്ക് 72 റണ്‍സില്‍ മൂന്ന് വിക്കറ്റ് നഷ്ട
പ്പെട്ടിരിക്കുകയാണ്. ഓപ്പണര്‍മാരായ രോഹിത് ശര്‍മയെ താസ്‌കിന്‍ അഹമ്മദ് അഞ്ച്റണ്‍സിന് പുറത്താക്കിയപ്പോള്‍ യശസ്വി ജെയ്‌സ്വാളിനെ 10 റണ്‍സില്‍ നാഹിദ് റാണയും പുറത്താക്കി. കഴിഞ്ഞ ഇന്നിങ്‌സിലും രോഹിത് വെറും ആറ് റണ്‍സ് നേടി ആരാധകരെ നിരാശപ്പെടുത്തിയിരുന്നു.

ശേഷം വിരാട് കോഹ്‌ലി 17 റണ്‍സിന് ഹസന്‍ മിര്‍സയുടെ ഇരയാവുകയും ചെയ്തു. വിരാടും ആദ്യ ഇന്നിങ്‌സില്‍ ആറ് റണ്‍സിനാണ് മടങ്ങിയത്. നേടിയത് 17 റണ്‍സാണെങ്കിലും വിരാട് ഒരു തകര്‍പ്പന്‍ നേട്ടമാണ് കൊയ്‌തെടുത്തത്. ഹോം ടെസ്റ്റ് മത്സരത്തില്‍ 12,000 റണ്‍സ് പൂര്‍ത്തിയാക്കാനാണ് താരത്തിന് സാധിച്ചത്.

 

നിലവില്‍ ക്രീസില്‍ തുടരുന്നത് സ്റ്റാര്‍ ബാറ്റര്‍ ശുഭ്മന്‍ ഗില്ലും (33) റിഷഭ് പന്തുമാണ് (11).

ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി ജെയ്സ്വാള്‍ 56 റണ്‍സും പന്ത് 36 റണ്‍സും നേടിയാണ് മടങ്ങിയത്. പിന്നീട് ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍മാരായ ആര്‍. അശ്വിന്റേയും രവീന്ദ്ര ജഡേജയുടെയും മിന്നും പ്രകടനമാണ് ഇന്ത്യയുടെ ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോയത്.

124 പന്തില്‍ നിന്ന് 86 റണ്‍സ് നേടിയാണ് ജഡേജ മടങ്ങിയത്. എന്നാല്‍ അശ്വിന്‍ 133 പന്തില്‍ നിന്ന് 10 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 113 റണ്‍സ് നേടി മിന്നും പ്രകടനവും നടത്തി. താരത്തിന്റെ ആറാം ടെസ്റ്റ് സെഞ്ച്വറിയാണ് ഇപ്പോള്‍ നേടാന്‍ സാധിച്ചത്.

 

Content highlight: Virat Kohli In Record Achievement In Home Test