പ്ലേ ഓഫിലേക്കുള്ള നിര്‍ണായക മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 27 റണ്‍സിന് പരാജയപ്പെടുത്തിയാണ് ബെംഗളൂരു പ്ലേ ഓഫിലെ നാലാം സ്ഥാനത്തേക്ക് മുന്നേറിയത്. സീസണിലെ ആദ്യ എട്ട് മത്സരങ്ങളില്‍ നിന്നും ഒരു ജയം മാത്രം ഉണ്ടായിരുന്ന ബെംഗളൂരു പിന്നീട് ആറ് മത്സരങ്ങളും വിജയിച്ചുകൊണ്ടാണ് കുതിച്ചത്.
ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് പ്ലേ ഓഫിലേക്ക് കടന്നുവന്ന ബെംഗളൂരു 14 മത്സരത്തില്‍ 7 വിജയവും 7 തോല്‍വിയും സ്വന്തമാക്കി +0.459 നെറ്റ് റണ്‍ റേറ്റില്‍ 14 പോയിന്റുമായി നാലാമതാണ്.
ഇന്ന് നടക്കുന്ന ആദ്യ പ്ലേ ഓഫില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയാണ് നേരിടുന്നത്. ഗുറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം.
മെയ് 22നാണ് എലിമിനേറ്റര്‍ മത്സരം നടക്കുന്നത്. അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ രാജസ്ഥാന്‍ റോയല്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമാണ് ഏറ്റുമുട്ടുക.
ബെംഗളൂരിന്റെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയടക്കമുള്ള താരങ്ങള്‍ നിലവില്‍ മികച്ച ഫോമിലാണ്. കോഹ്‌ലി 14 മത്സരത്തില്‍ നിന്ന് 708 റണ്‍സാണ് ടീമിന് വേണ്ടി അടിച്ചെടുത്തത്.
അതില്‍ 113* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരം സ്വന്തമാക്കിയിട്ടുണ്ട്. അഞ്ച് അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും അടക്കമാണ് വിരാട് റണ്‍വേട്ടക്കാരുടെ പട്ടികയില്‍ മുന്നിലുള്ളത്. 60 ഫോറും 36 സിക്‌സുമാണ് വിരാടിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. 155.60 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം ബാറ്റ് വീശിയത്.
ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും വിരാട് സ്വന്തമാക്കിയിരിക്കുകയാണ്. 2024 ഐ.പി.എല്ലില്‍ ബൗണ്ടറികശിലൂടെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമാകാനാണ് വിരാടിന് സാധിച്ചത്.
Content Highlight: Virat Kohli In Record Achievement In 2024 IPL