ഐ.പി.എല്ലില്‍ കഴിഞ്ഞദിവസം നടന്ന എലിമിനേറ്റര്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നാല് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സ് രണ്ടാം ക്വാളിഫയറിലേക്ക് മുന്നേറിയിരുന്നു. അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ 19 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.
നിര്‍ണായക മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്സിന് വേണ്ടി രജത് പടിദാര്‍ 22 പന്തില്‍ 34 റണ്‍സും വിരാട് 24 പന്തില്‍ 32 റണ്‍സും മഹിപാല്‍ ലോമോര്‍ 17 പന്തില്‍ 32 റണ്‍സും നേടി മികച്ച പ്രകടനം നടത്തി. മറ്റുള്ളവര്‍ ടീമിന്റെ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും രാജസ്ഥാനെ സമ്മര്‍ദത്തിലാക്കാനുള്ള സ്‌കോറില്‍ ടീമിനെ എത്തിക്കാന്‍ സാധിച്ചില്ല.
സീസണില്‍ മികച്ച പ്രകടനം നടത്തിയാണ് ബെംഗളൂരു കളം വിട്ടത്. സീസണില്‍ എടുത്ത് പറയേണ്ടത് വിരാടിന്റെ തകര്‍പ്പന്‍ പ്രകടനം തന്നെയാണ്. 15 മത്സരത്തില്‍ നിന്നും നിന്നും 61.75 ശരാശരിയില്‍ 741 റണ്‍സ് നേടിയാണ് വിരാട് ഏവരുടേയും മനം കവര്‍ന്നത്.
ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും താരം സ്വന്തമാക്കിയിരിക്കുകയാണ്. 2024 സീസണിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയാണ് വിരാടും കളം വിട്ടത്. രണ്ടാമതായി ചെന്നൈ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് 583 റണ്‍സും മൂന്നാമതായി രാജസ്ഥാന്റെ റിയാന്‍ പരാഗ് 567 റണ്‍സും നേടി പുറകിലുണ്ട്.
മത്സരത്തില്‍ രാജസ്ഥാന് വേണ്ടി 30 പന്തില്‍ 45 റണ്‍സ് നേടി യശസ്വി ജെയ്‌സ്വാളും 26 പന്തില്‍ 36 റണ്‍സും നേടി നിര്‍ണായകമായി. ആവേശ് ഖാന്‍ മൂന്ന് വിക്കറ്റും ആര്‍. അശ്വിന്‍ രണ്ടു വിക്കറ്റും ട്രെന്റ് ബോള്‍ട്ട്, സന്ദീപ് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Content Highlight: Virat Kohli In Record Achievement In 2024 IPL