ഇന്നലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ പഞ്ചാബ് കിങ്സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് നാല് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം.
ഇന്നലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ പഞ്ചാബ് കിങ്സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് നാല് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം.
ടോസ് നേടി പഞ്ചാബിനെ റോയല്‍ ചലഞ്ചേഴ്സ് ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് ആണ് പഞ്ചാബ് നേടിയത്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോയല്‍ ചലഞ്ചേഴ്സ് 19.2 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു.
വിരാട് കോഹ്ലിയുടെ തകര്‍പ്പന്‍ പ്രകടനമാണ് റോയല്‍ ചലഞ്ചേഴ്സിനെ വിജയത്തില്‍ എത്തിച്ചത്. 49 പന്തില്‍ നിന്ന് 11 ഫോറും രണ്ട് സിക്സും അടക്കം 77 റണ്‍സ് നേടി വിരാട് വമ്പന്‍ തിരിച്ചുവരവാണ് ടി-ട്വന്റി ഫോര്‍മാറ്റില്‍ നടത്തിയത്. 157.14 സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.
No guesses for the POTM award. 🔥
King Kohli owned the stage tonight! 👑
.
.
.#ViratKohli #RCB #Cricket #IPL #RCBvPBKS #Sportskeeda pic.twitter.com/36AAWedCsN— Sportskeeda (@Sportskeeda) March 25, 2024
ഇതിനുപുറമേ വിരാട് മറ്റൊരു തകര്‍പ്പന്‍ നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ്. ഐ.പി.എല്ലില്‍ ഒരു ഇന്ത്യന്‍ പ്ലെയര്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ ഫിഫ്റ്റി അടിച്ച താരം എന്ന നേട്ടമാണ് കോഹ്‌ലിയെ തേടിയെത്തിയിരിക്കുന്നത്.
ഐ.പി.എല്ലില്‍ ഒരു ഇന്ത്യന്‍ പ്ലെയര്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ ഫിഫ്റ്റി അടിച്ച താരം, ഫിഫ്റ്റി
വിരാട് കോഹ്‌ലി – 51
ശിഖര്‍ ധവാന്‍ – 50
രോഹിത് ശര്‍മ – 42
സുരേഷ് റെയ്‌ന – 39
Virat Kohli has etched one more record to his name in IPL🌟#ViratKohli #ShikharDhawan #IPL2024 #RCBvsPBKS pic.twitter.com/BIkXqCGvGY
— Sportskeeda (@Sportskeeda) March 26, 2024
ഐ.പി.എല്ലില്‍ ബെംഗളൂരിന് വേണ്ടി വിരാട് 239 മത്സരങ്ങലിലെ 231 ഇന്നിങ്‌സില്‍ നിന്നും 7361 റണ്‍സാണ് നേടിയത്.113 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും വിരാട് നേടിയിട്ടുണ്ട്. മാര്‍ച്ച് 29നാണ് റോയല്‍ ചലഞ്ചേഴ്‌സിന്റെ അടുത്ത മത്സരം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് എതിരാളികള്‍
Content Highlight: Virat Kohli In Record Achievement