ഐ.പി.എല്‍ 17ാം സീസണിലെ ആദ്യ വിജയം ചെന്നൈ സൂപ്പര്‍ കിങ്സ് സ്വന്തമാക്കി. കഴിഞ്ഞ ദിവസം നടന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ ആറ് വിക്കറ്റുകള്‍ക്ക് തകര്‍ത്താണ് സൂപ്പര്‍ കിങ്സ് ജയിച്ചുകയറിയത്.
ഐ.പി.എല്‍ 17ാം സീസണിലെ ആദ്യ വിജയം ചെന്നൈ സൂപ്പര്‍ കിങ്സ് സ്വന്തമാക്കി. കഴിഞ്ഞ ദിവസം നടന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ ആറ് വിക്കറ്റുകള്‍ക്ക് തകര്‍ത്താണ് സൂപ്പര്‍ കിങ്സ് ജയിച്ചുകയറിയത്.
ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈ 18.4 ഓവറില്‍ ആറ് വിക്കറ്റുകള്‍ ബാക്കി ലക്ഷ്യം മറികടക്കുകയായിരുന്നു.
ഓപ്പണര്‍മാരായ വിരാട് കോഹ്ലിയും ഡു പ്ലെസിസും ഭേദപ്പെട്ട തുടക്കം നല്‍കിയെങ്കിലും മുസ്തഫീസൂറിന്റെ തകര്‍പ്പന്‍ പ്രകടനത്തില്‍ ഓപ്പണിങ് ബ്രേക്ക് ആവുകയായിരുന്നു. 20 പന്തില്‍ നിന്ന് ഒരു സിക്സ് അടക്കം 21 റണ്‍സ് നേടാനാണ് വിരാടിന് സാധിച്ചത്. ഡു പ്ലെസിസ് 23 പന്തില്‍ 8 ഫോര്‍ അക്കം 35 റണ്‍സും നേടിയാണ് പുറത്തായത്. മത്സരത്തില്‍ 21 റണ്‍സാണ് താരം നേടിയതെങ്കിലും ഒരു തകര്‍പ്പന്‍ നേട്ടമാണ് വിരാട് സ്വന്തമാക്കിയത്.
ഐ.പി.എല്ലിന്റെ 17ാം സീസണാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ സീസണ്‍ ഐ.പി.എല്ലില്‍ ഒരു ഫ്രാഞ്ചൈസിക്ക് വേണ്ടി കളിച്ച താരമാകാനാണ് വിരാടിന് കഴിഞ്ഞത്.
ഏറ്റവും കൂടുതല്‍ സീസണ്‍ ഐ.പി.എല്ലില്‍ ഒരു ഫ്രാഞ്ചൈസിക്ക് വേണ്ടി കളിച്ച താരം, സീസണ്‍, ഫ്രാഞ്ചൈസി
വിരാട് കോഹ്‌ലി – 17 – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു
എം.എസ്. ധോണി – 15 – ചെന്നൈ സൂപ്പര്‍ കിങ്‌സ്
രോഹിത് ശര്‍മ – 14 – മുബൈ ഇന്ത്യന്‍
കിറോണ്‍ പൊള്ളാര്‍ഡ് – 13 – മുബൈ ഇന്ത്യന്‍
സുനില്‍ നരേന്‍ – 13 – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
എ.ബി.ഡി വില്ലിയേഴ്‌സ് – 11 – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു
ഭുവനേശ്വര്‍ കുമാര്‍ – 11 – സണ്‍ റൈസേഴ്‌സ് ഹൈദരബാദ്
സുരേഷ് റെയ്‌ന – 11 – ചെന്നൈ സൂപ്പര്‍ കിങ്‌സ്
രവീന്ദ്ര ജഡേജ – 11 – ചെന്നൈ സൂപ്പര്‍ കിങ്‌സ്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 238 മത്സരങ്ങളില്‍ നിന്ന് ഏഴ് സെഞ്ച്വറികളും 50 അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 7284 റണ്‍സാണ് കോഹ്ലി അടിച്ചെടുത്തത്.
ചെപ്പോക്ക് സ്റ്റേഡിയത്തില്‍ 113 ഐ.പി.എല്‍ മത്സരങ്ങളില്‍ നിന്ന് രണ്ട് അര്‍ധസെഞ്ചറികള്‍ ഉള്‍പ്പെടെ 383 റണ്‍സാണ് ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ നേടിയത്. ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ ഐ.പി.എല്‍ ചരിത്രത്തില്‍ 31 മത്സരങ്ങളില്‍ നിന്നും 1006 റണ്‍സാണ് കോഹ്ലി നേടിയിട്ടുള്ളത്.
Content Highlight: Virat Kohli In Record Achievement