ഇംഗ്ലണ്ടിനെതിരെ കളിച്ചില്ല, എന്നാലും റെക്കോഡിന് ഒരു പഞ്ഞവുമില്ലാത്ത മുതല്‍
Sports News
ഇംഗ്ലണ്ടിനെതിരെ കളിച്ചില്ല, എന്നാലും റെക്കോഡിന് ഒരു പഞ്ഞവുമില്ലാത്ത മുതല്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 20th February 2024, 1:28 pm

ഇന്ത്യക്കെതിരായ അഞ്ച് ടെസ്റ്റ് മത്സരങ്ങളിലെ മൂന്നാമത്തെ ടെസ്റ്റ് ഇംഗ്ലണ്ട് 434 റണ്‍സിനാണ് പരാജയപ്പെട്ടത്. ഇപ്പോള്‍ 2-1 എന്ന നിലയില്‍ ഇന്ത്യയാണ് പരമ്പരയില്‍ ആധിപത്യം പുലര്‍ത്തുന്നത്. ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിക്ക് വ്യക്തിപരമായ കാരണങ്ങളാല്‍ ഇംഗ്ലണ്ടിനെതിരെയുള്ള സ്‌ക്വാഡില്‍ കളിക്കാന്‍ സാധിച്ചില്ലായിരുന്നു.

എന്നാല്‍ ഹോം പരമ്പരയില്‍ കളിക്കാതെ തന്നെ തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കുകയാണ് വിരാട്. ആക്റ്റീവ് ബാറ്റര്‍മാരില്‍ ഹോം മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമെന്ന ബഹുമതിയാണ് കോഹ്‌ലിയെ തേടി വന്നിരിക്കുന്നത്.

ആക്റ്റീവ് ബാറ്റര്‍മാരില്‍ ഹോം മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരങ്ങളുടെ രാജ്യം, താരം, സെഞ്ച്വറിയുടെ എണ്ണം, ഇന്നിങ്‌സ് എന്ന ക്രമത്തില്‍

 

ഇന്ത്യ – വിരാട് കോഹ്‌ലി – 38 – 241

ഓസ്‌ട്രേലിയ – ഡേവിഡ് വാര്‍ണര്‍ 31 – 200

ഇന്ത്യ – രോഹിത് ശര്‍മ – 26 – 189*

ഇംഗ്ലണ്ട് – ജോ റൂട്ട് – 26 – 222

ഇന്റര്‍നാഷണല്‍ ഫോര്‍മാറ്റില്‍ ഇതുവരെ വിരാട് 80 സെഞ്ച്വറികളാണ് നേടിയത്. അതില്‍ 38 സെഞ്ച്വറിയും ഹോം മത്സരത്തിലായിരുന്നു. ഐ.പി.എല്ലില്‍ മാത്രമായി താരത്തിന് ഏഴ് സെഞ്ച്വറികളുണ്ട്. ടി-20 ഐയില്‍ ഒരു സെഞ്ച്വറിയും ഏകദിനത്തില്‍ 50ഉം ടെസ്റ്റില്‍ 29 സെഞ്ച്വറിയുമാണ് ഉള്ളത്.

നിലവില്‍ ഈ ലിസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത്തും ഉണ്ട്. അതേസമയം ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ രോഹിത് 196 പന്തില്‍ നിന്ന് 14 ബൗണ്ടറികളും മൂന്ന് സിക്സറുകളും അടക്കം 131 റണ്‍സ് അടിച്ചിരുന്നു. ഇതോടെ ജോ റൂട്ടിനെ മറികടന്ന് കുറഞ്ഞ ഇന്നിങ്‌സില്‍ ഹോം മത്സരത്തിലെ 26ാം സെഞ്ച്വറി താരം പൂര്‍ത്തിയാക്കുകയായിരുന്നു.

Content highlight: Virat Kohli In Record Achievement