ഐ.പി.എല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് മൂന്നാം ജയം. ഗുജറാത്ത് ടൈറ്റന്‍സിനെ ഒമ്പത് വിക്കറ്റിനാണ് ബെംഗളൂരു പരാജയപ്പെടുത്തിയത്.
ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ബെംഗളൂരു ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബെംഗളൂരു 16 ഓവറില്‍ ഒമ്പത് വിക്കറ്റുകള്‍ ബാക്കി നില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.
Will Jacks sensational century helped RCB to win the match by four overs to spare! ❤️🌟#IPL2024 #WillJacks #GTvsRCB #CricketTwitter pic.twitter.com/L2glebzOaz
— Sportskeeda (@Sportskeeda) April 28, 2024
വില്‍ ജാക്സിന്റെ സെഞ്ച്വറിയുടേയും വിരാട് കോഹ്‌ലിയുടെ അര്‍ധ സെഞ്ച്വറിയുടെ കരുത്തിലുമാണ് റോയല്‍ ചലഞ്ചേഴ്സ് ജയിച്ചു കയറിയത്.
44 പന്തില്‍ 70 റണ്‍സ് നേടി കോഹ്‌ലി ബെംഗളൂരുവിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ആറു ഫോറുകളും മൂന്ന് സിക്സുകളും ആണ് ഇന്ത്യന്‍ സ്റ്റാര്‍ ബാറ്ററുടെ ബാറ്റില്‍ നിന്നും പിറന്നത്. 159 സ്‌ട്രൈക്ക്‌റേറ്റിലാണ് താരം ബാറ്റ് വീശിയത്. 2024 സീസണില്‍ താരം 500 റണ്‍സ് സ്വന്തമാക്കി റണ്‍സ് വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതാണ്. ഇതോടെ വിരാട് ഒരു തകര്‍പ്പന്‍ നേട്ടവും സ്വന്തമാക്കുകയാണ് ഇപ്പോള്‍.
1️⃣0️⃣ innings. 5️⃣0️⃣0️⃣ runs. 1️⃣4️⃣8️⃣ strike-rate 👑
King Kohli is the first player to reach the 500-run mark this season. 🐐#viratkohli #CricketTwitter #ipl2024 pic.twitter.com/GD6QTu2keu
— Sportskeeda (@Sportskeeda) April 28, 2024
ഐ.പി.എല്‍ സീസണുകളില്‍ ഏറ്റവും കൂടുതല്‍ തവണ 500 റണ്‍സ് സ്വന്തമാക്കുന്ന താരമാകാനാണ് വിരാടിന് സാധിച്ചത്. ഈ നേട്ടത്തില്‍ ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറും വിരാടിനൊപ്പമുണ്ട്.
ഐ.പി.എല്‍ സീസണുകളില്‍ ഏറ്റവും കൂടുതല്‍ തവണ 500 റണ്‍സ് സ്വന്തമാക്കുന്ന താരം, എണ്ണം
വിരാട് കോഹ്‌ലി – 7*
ഡേവിഡ് വാര്‍ണര്‍ – 7
If consistency had two names. 🫡#viratkohli #CricketTwitter #ipl2024 pic.twitter.com/MJP98BTru2
— Sportskeeda (@Sportskeeda) April 28, 2024
വിരാടിന് പുറമെ 41 പന്തില്‍ പുറത്താവാതെ 100 റണ്‍സ് നേടിക്കൊണ്ടായിരുന്നു വില്‍ ജാക്സിന്റെ തകര്‍പ്പന്‍ പ്രകടനം. അഞ്ച് ഫോറുകളും പത്ത് കൂറ്റന്‍ സിക്സുകളും ആണ് ഇംഗ്ലണ്ട് താരം അടിച്ചെടുത്തത്. 243.90 സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.
അതേസമയം 49 പന്തില്‍ 84 റണ്‍സ് നേടിയ സായ് സുദര്‍ശന്റെയും 30 പന്തില്‍ 58 റണ്‍സ് നേടിയ ഷാരൂഖ് ഖാന്റെയും ഇന്നിങ്‌സിന്റെ കരുത്തിലാണ് ഗുജറാത്ത് മികച്ച ടോട്ടലിലേക്ക് നീങ്ങിയത്.
Content Highlight: Virat Kohli In Record Achievement