രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടക്കുന്ന ഐ.പി.എല്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മില്‍ കനത്ത പോരാട്ടമാണ് നടക്കുന്നത്. ടോസ് നേടി ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്‌സ് നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് ആണ് നേടിയത്. മറു പടി ബാറ്റിങ്ങില്‍ ഹൈദരബാദ് 18.3 ഓവര്‍ പിന്നിടുമ്പോള്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സാണ് നേടിയത്.
ബെംഗളൂരുവിന് വേണ്ടി വിരാട് കോഹ്‌ലി 43 പന്തില്‍ നിന്നും ഒരു സിക്‌സും നാല് ഫോറും അടക്കം 51 റണ്‍സ് നേടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും വിരാട് സ്വന്തമാക്കുകയാണ്. ഐ.പി.എല്‍ ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ ബൗണ്ടറി അടിക്കുന്നതിലുള്ള റെക്കോഡാണ് വിരാട് സ്വന്തമാക്കിയത്. 11 തവണയാണ് ഐ.പി.എല്ലില്‍ താരം ആദ്യ പന്ത് ബൗണ്ടറിയില്‍ തുടങ്ങുന്നത്.
ഐ.പി.എല്‍ ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ ബൗണ്ടറി നേടുന്ന താരം, എണ്ണം
വിരാട് കോഹ്‌ലി – 11*
റോബിന്‍ ഉത്തപ്പ – 10
ക്വിന്റണ്‍ ഡി കോക്ക് – 10
നാലാമനായി ഇറങ്ങിയ രജത് പാടിദര്‍ 20 പന്തില്‍ 5 അടക്കം 250 സ്‌ട്രൈക്ക് റേറ്റില്‍ 50 റണ്‍സ് പൂര്‍ത്തിയാക്കി തകര്‍ത്തു. മികച്ച പ്രകടനമാണ് ഇരുവരും കാഴ്ചവെച്ചത്.
ഇരുവര്‍ക്കും പുറമെ കാമറൂണ്‍ ഗ്രീന്‍ 20 പന്തില്‍ 5 ഫോര്‍ ഉള്‍പ്പെടെ 37 റണ്‍സ് നേടി ടീം സ്‌കോര്‍ ഉയര്‍ത്തി. ക്യാപ്റ്റന്‍ ഡു പ്ലെസി 12 പന്തില്‍ 25 റണ്‍സ് നേടി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സണ്‍റൈസേഴ്‌സ് ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ തകര്‍പ്പന്‍ പ്രകടനത്തിലാണ് ടീം തുടക്കത്തില്‍ സ്‌കോര്‍ ഉയര്‍ത്തിയത്. 13 പന്തില്‍ നിന്ന് രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 31 റണ്‍സാണ് താരം അടിച്ചെടുത്തത്. 238.46 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.
A night to forget for the SRH destructive power hitters! 🫥#SRHvsRCB #Cricket #IPL2024 #Sportskeeda pic.twitter.com/G4A8afj0LW
— Sportskeeda (@Sportskeeda) April 25, 2024
പിന്നീടങ്ങോട്ട് ട്രാവിസ് ഹെഡ് ഒരു റണ്‍സിന് പുറത്തായപ്പോള്‍ എയ്ഡന്‍ മാര്‍ക്ക്രം 7 റണ്‍സിനും പുറത്തായി. നിതീഷ് കുമാര്‍ 13 റണ്‍സ് നേടിയപ്പോള്‍ ഹെന്റിക് ക്ലാസണ്‍ ഏഴ് റണ്‍സിനും പുറത്തായി. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് 15 പന്തില്‍ 3 സിക്‌സും ഒരു ഫോറും അടക്കം 31 റണ്‍സിനാണ് കൂടാരം കയറിയത്. നിലവില്‍ ഉനദ്കട്ടും ഷഹബാസ് അഹമ്മദുമാണ് ക്രീസില്‍.
Content Highlight: Virat Kohli In Record Achievement