| Thursday, 25th April 2024, 9:03 pm

ആര്‍.സി.ബിയുടെ 250ാം മത്സരം കളറാക്കി വിരാട്; റെക്കോഡില്‍ ഇവന്റെ പേരും

സ്പോര്‍ട്സ് ഡെസ്‌ക്

സണ്‍റൈസേഴ്‌സ് ഹൈദരബാദും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മില്‍ തീപാറുന്ന പോരാട്ടം നടന്നുകൊണ്ടിരിക്കുകയാണ്. രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ബെംഗളൂരു ബാറ്റിങ് തുടരുകയാണ്. നിലവില്‍ 17 ഓവര്‍ ബെംഗളൂരു അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് നേടിയത്.

മത്സരത്തില്‍ വിരാട് കോഹ്‌ലി മികച്ച പ്രകടനമാണ് നടത്തിയത്. 43 പന്തില്‍ ഒരു സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 51 റണ്‍സാണ് താരം നേടിയത്. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും വിരാട് സ്വന്തമാക്കുകയാണ്. ഐ.പി.എല്ലില്‍ ഒരു ഓപ്പണര്‍ എന്ന നിലയില്‍ 4000 റണ്‍സ് മറികടക്കുന്ന നാലാമത്തെ താരമാകാണ് വിരാടിന് സാധിച്ചത്. ഒരു ഓപ്പണര്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം ശിഖര്‍ ധവാനാണ്. 6326 റണ്‍സാണ് താരം നേടിയത്.

ഐ.പി്.എല്ലില്‍ ഒരു ഓപ്പണര്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം, ഇന്നിങ്‌സ്, റണ്‍സ്

ശിഖര്‍ ധവാന്‍ – 202 – 6326

ഡേവിഡ് വാര്‍ണര്‍ – 162 – 5909

ക്രിസ് ഗെയ്ല്‍ – 4480

വിരാട് കോഹ്‌ലി – 4000+

മികച്ച പ്രകടനം കാഴ്ചവെച്ച രജത് പാടിദാറിനെയും ടീമിന് നേരത്തെ നഷ്ടപ്പെട്ടു. 20 പന്തില്‍ നിന്ന് അഞ്ച് സിക്‌സറും നാല് ഫോറും ഉള്‍പ്പെടെ 50 റണ്‍സാണ് താരം നേടിയത്.

12 പന്തില്‍ 25 റണ്‍സ് നേടിയ ആര്‍.സി.ബി ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസിനെയാണ് ആദ്യം നഷ്ടപ്പെട്ടത്. നടരാജന്‍ എറിഞ്ഞ പന്തില്‍ എയ്ഡന്‍ മാര്‍ക്രമാണ് താരത്തിന്റെ വിക്കറ്റ് നേടിയത്.

ശേഷം ഇറങ്ങിയ വില്‍ ജാക്‌സ് ഒമ്പത് പന്തില്‍ ആറ് റണ്‍സ് നേടി പുറത്തായി. നിലവില്‍ ദിനേശ് കാര്‍ത്തിക്കും കാമറൂണ്‍ ഗ്രീനുമാണ് ക്രീസില്‍. നിലവില്‍ സണ്‍റൈസേഴ്‌സിന്റെ ഫാസ്റ്റ് ബൗളര്‍ ജയദേവ് ഉനദ്കട് മൂന്ന് വിക്കറ്റ് നേടി മിന്നും പ്രകടനമാണ് ടീമിന് വേണ്ടി കാഴ്ചവെക്കുന്നത്.

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പ്ലെയിങ് ഇലവന്‍:

ഫാഫ് ഡു പ്ലെസി (ക്യാപ്റ്റന്‍), വിരാട് കോഹ്ലി, വില്‍ ജാക്‌സ്, രജത് പാടിദാര്‍, കാമറൂണ്‍ ഗ്രീന്‍, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), മഹിപാല്‍ ലോംറോര്‍, ലോക്കി ഫെര്‍ഗൂസന്‍, കരണ്‍ ശര്‍മ, മുഹമ്മദ് സിറാജ്, യാഷ് ദയാല്‍.

സണ്‍റൈസേഴ്സ് ഹൈദരബാദ് പ്ലെയിങ് ഇലവന്‍:

അഭിഷേക് ശര്‍മ, ഏയ്ഡന്‍ മര്‍ക്രം,
ഹെന്റിക് ക്ലാസന്‍, അബ്ദുള്‍ സമദ്, ഷഹബാസ് അഹമ്മദ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍, ജയദേവ് ഉനദ്കട്, മായങ്ക് മാര്‍ക്കണ്ഡേ

Content highlight: Virat Kohli In Record Achievement

We use cookies to give you the best possible experience. Learn more