സണ്‍റൈസേഴ്‌സ് ഹൈദരബാദും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മില്‍ തീപാറുന്ന പോരാട്ടം നടന്നുകൊണ്ടിരിക്കുകയാണ്. രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ബെംഗളൂരു ബാറ്റിങ് തുടരുകയാണ്. നിലവില്‍ 17 ഓവര്‍ ബെംഗളൂരു അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് നേടിയത്.
മത്സരത്തില്‍ വിരാട് കോഹ്‌ലി മികച്ച പ്രകടനമാണ് നടത്തിയത്. 43 പന്തില്‍ ഒരു സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 51 റണ്‍സാണ് താരം നേടിയത്. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും വിരാട് സ്വന്തമാക്കുകയാണ്. ഐ.പി.എല്ലില്‍ ഒരു ഓപ്പണര്‍ എന്ന നിലയില്‍ 4000 റണ്‍സ് മറികടക്കുന്ന നാലാമത്തെ താരമാകാണ് വിരാടിന് സാധിച്ചത്. ഒരു ഓപ്പണര്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം ശിഖര്‍ ധവാനാണ്. 6326 റണ്‍സാണ് താരം നേടിയത്.
മികച്ച പ്രകടനം കാഴ്ചവെച്ച രജത് പാടിദാറിനെയും ടീമിന് നേരത്തെ നഷ്ടപ്പെട്ടു. 20 പന്തില്‍ നിന്ന് അഞ്ച് സിക്‌സറും നാല് ഫോറും ഉള്‍പ്പെടെ 50 റണ്‍സാണ് താരം നേടിയത്.
12 പന്തില്‍ 25 റണ്‍സ് നേടിയ ആര്‍.സി.ബി ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസിനെയാണ് ആദ്യം നഷ്ടപ്പെട്ടത്. നടരാജന്‍ എറിഞ്ഞ പന്തില്‍ എയ്ഡന്‍ മാര്‍ക്രമാണ് താരത്തിന്റെ വിക്കറ്റ് നേടിയത്.
ശേഷം ഇറങ്ങിയ വില്‍ ജാക്‌സ് ഒമ്പത് പന്തില്‍ ആറ് റണ്‍സ് നേടി പുറത്തായി. നിലവില്‍ ദിനേശ് കാര്‍ത്തിക്കും കാമറൂണ്‍ ഗ്രീനുമാണ് ക്രീസില്‍. നിലവില്‍ സണ്‍റൈസേഴ്‌സിന്റെ ഫാസ്റ്റ് ബൗളര്‍ ജയദേവ് ഉനദ്കട് മൂന്ന് വിക്കറ്റ് നേടി മിന്നും പ്രകടനമാണ് ടീമിന് വേണ്ടി കാഴ്ചവെക്കുന്നത്.