സണ്‍റൈസേഴ്‌സ് ഹൈദരബാദും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മില്‍ തീപാറുന്ന പോരാട്ടം നടന്നുകൊണ്ടിരിക്കുകയാണ്. രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ബെംഗളൂരു ബാറ്റിങ് തുടരുകയാണ്.
സണ്‍റൈസേഴ്‌സ് ഹൈദരബാദും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മില്‍ തീപാറുന്ന പോരാട്ടം നടന്നുകൊണ്ടിരിക്കുകയാണ്. രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ബെംഗളൂരു ബാറ്റിങ് തുടരുകയാണ്.
നിലവില്‍ ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 65 റണ്‍സാണ് ടീം നേടിയത്. 12 പന്തില്‍ 25 റണ്‍സ് നേടിയ ആര്‍.സി.ബി ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസിനെയാണ് ആദ്യം നഷ്ടപ്പെട്ടത്. നടരാജന്‍ എറിഞ്ഞ പന്തില്‍ എയ്ഡന്‍ മാര്‍ക്രമാണ് താരത്തിന്റെ വിക്കറ്റ് നേടിയത്.
Mayank Markande comes. Mayank Markande strikes! 💥
Will Jacks dismissed for just 6(9)
RCB – 65/2 (7)
📷: Jio Cinema #SRHvsRCB #Cricket #IPL2024 #Sportskeeda pic.twitter.com/1lc0OgTETx
— Sportskeeda (@Sportskeeda) April 25, 2024
ശേഷം ഇറങ്ങിയ വില്‍ ജാക്‌സ് ഒമ്പത് പന്തില്‍ ആറ് റണ്‍സ് നേടി പുറത്തായി. നിലവില്‍ വിരാട് കോഹ്‌ലിയും രചത് പാടിദാറുമാണ് ക്രീസില്‍. മികച്ച പ്രകടനമാണ് വിരാട് ഗ്രൗണ്ടില്‍ കാഴ്ചവെക്കുന്നത്. നിലവില്‍ 32 പന്തില്‍ നിന്ന് ഒരു സിക്‌സും നാല് ഫോറും അടക്കം 45 റണ്‍സാണ് താരം നേടിയത്. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും വിരാട് സ്വന്തമാക്കുകയാണ്.
VIRAT KOHLI BECOMES THE FIRST BATTER TO HAVE 400 RUNS IN 10 IPL SEASONS. 🐐
– The Greatest ever….!!!! pic.twitter.com/2jgoncO8qS
— Johns. (@CricCrazyJohns) April 25, 2024
2024 സീസണില്‍ 400 റണ്‍സ് മറികടക്കുന്ന ആദ്യ താരമാകാണ് വിരാടിന് സാധിച്ചത്. നിലവില്‍ റണ്‍സ് വേട്ടക്കാരില്‍ ഏറ്റവും മുന്നിലാണ് വിരാട്.
എന്നാല്‍ സീസണില്‍ എട്ട് മത്സരങ്ങളില്‍ ഒരു വിജയം മാത്രം സ്വന്തമാക്കിയ ബെംഗളൂരു പോയിന്റ് പട്ടികയില്‍ അവസാനമാണ്. ബെംഗളൂരു തങ്ങളുടെ 250ാം മത്സരത്തില്‍ കളത്തിലിറങ്ങുമ്പോള്‍ എന്താവും ഫലം എന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകരും.
ബെംഗളൂരു പ്ലെയിങ് ഇലവന്‍: ഫാഫ് ഡു പ്ലെസി (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, വില്‍ ജാക്‌സ്, രജത് പാടിദാര്‍, കാമറൂണ്‍ ഗ്രീന്‍, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), മഹിപാല്‍ ലോംറോര്‍, ലോക്കി ഫെര്‍ഗൂസന്‍, കരണ്‍ ശര്‍മ, മുഹമ്മദ് സിറാജ്, യാഷ് ദയാല്‍.
ഹൈദരബാദ് പ്ലെയിങ് ഇലവന്‍: അഭിഷേക് ശര്‍മ, എയ്ഡന്‍ മാര്‍ക്രം, ഹെന്‍ട്രിക് ക്ലാസണ്‍, അബ്ദുല്‍ സമദ്, ഷഹബാസ് അഹമ്മദ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍, ജയദേവ് ഉനദ്കട്, മായങ്ക് മാര്‍ക്കാണ്ഡെ
Content highlight: Virat Kohli In Record Achievement