ഇന്നലെ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 7 വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നേടിയ കൊല്‍ക്കത്ത ചലഞ്ചേഴ്‌സിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് ആണ് റോയല്‍ ചലഞ്ചേഴ്സ് നേടാന്‍ സാധിച്ചത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ 16.5 ഓവറില്‍ കൊല്‍ക്കത്ത 186 റണ്‍സ് നേടി വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
പരാജയപ്പെട്ടെങ്കിലും ടീമിന് വേണ്ടി മികച്ച പ്രകടനമാണ് വിരാട് കാഴ്ചവെച്ചത്. ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്സ് സ്‌കോര്‍ ഉയര്‍ത്തിയത് വിരാട് കോഹ്ലിയുടെ തകര്‍പ്പന്‍ പ്രകടനത്തിലാണ്. 59 പന്തില്‍ നാല് സിക്സറും നാല് ഫോറും അടക്കം 84 റണ്‍സാണ് താരം നേടിയത്.
ഇന്നിങ്സിലെ അവസാന പന്ത് വരെ വിരാട് ക്രീസില്‍ തുടര്‍ന്നു. ടൂര്‍ണമെന്റിലെ ഓറഞ്ച് ക്യാപ്പ് നിലവില്‍ വിരാടിനാണ്. ഇതിന് പറകെ വിരാട് മറ്റൊരു കിടിലന്‍ റെക്കോഡും സ്വന്തമാക്കിയിരിക്കുകയാണ്. ആര്‍.സി.ബിക്ക് വേണ്ടി ഏറ്റവും കൂടുതല്‍ സിക്സര്‍ അടിക്കുന്ന താരമാകാനാണ് വിരാടിന് സാധിച്ചത്.
ആര്‍.സി.ബിക്ക് വേണ്ടി ഏറ്റവും കൂടുതല്‍ സിക്സര്‍ അടിക്കുന്ന താരം, സിക്സര്‍
ആര്‍.സി.ബിക്കായ് കാമറോണ്‍ ഗ്രീന്‍ 21 പന്തില്‍ രണ്ട് സിക്സറും നാലു ബൗണ്ടറിയും അടക്കം 33 റണ്‍സ് നേടി. പിന്നീട് ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തിയത് ഗ്ലെന്‍ മാക്സ്വെല്ലാണ്, 19 പന്തില്‍ നിന്ന് 28 റണ്‍സാണ് താരം നേടിയത്. മറ്റാര്‍ക്കും തന്നെ ടീമില്‍ മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ല.