ബംഗ്ലാദേശിനെതിരെയുള്ള രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ആദ്യ ഇന്നിങ്സിലെ ബാറ്റിങ് അവസാനിപ്പിച്ചു. മത്സരം അവസാനിക്കാന്‍ ഒരു ദിവസത്തിലധികം മാത്രം ബാക്കി നില്‍ക്കവെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സ് നേടി ഇന്ത്യ ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
ആദ്യ ഓവര്‍ മുതല്‍ക്കുതന്നെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ പുറത്തെടുത്തത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 11 പന്തില്‍ മൂന്ന് സിക്‌സറും ഒരു ഫോറും അടക്കം 23 റണ്‍സിന് പുറത്താകുമ്പോള്‍ ഇന്ത്യ 55 റണ്‍സാണ് നേടിയത്. പിന്നീട് യശസ്വി ജയ്‌സ്വാളിന്റെ മിന്നും പ്രകടനത്തില്‍ ഇന്ത്യ കുതിക്കുകയായിരുന്നു. 51 പന്തില്‍ 12 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 72 റണ്‍സാണ് താരം നേടിയത്.
Innings Break!#TeamIndia have declared after scoring 285/9 in just 34.4 overs and have a lead of 52 runs 👏👏
മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ശുഭ്മന്‍ ഗില്‍ 36 പന്തില്‍ നിന്ന് 39 റണ്‍സും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്ത് വെറും ഒമ്പത് റണ്‍സും നേടിയാണ് പുറത്തായത്. പിന്നീട് ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തിയത് സ്റ്റാര്‍ ബാറ്റര്‍ വിരാടാണ്. കോഹ്‌ലി 35 പന്തില്‍ നിന്ന് 47 റണ്‍സ് നേടി കൂടാരം കയറിയിരുന്നു. നേടിയത് 47 റണ്‍സാണെങ്കിലും ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ ഒരു തകര്‍പ്പന്‍ റെക്കോഡ് നേടാന്‍ വിരാടിന് സാധിച്ചിരിക്കുകയാണ്.
Another day at office, another milestone breached!@imVkohli now has 27000 runs in international cricket 👏👏