ജൂണ്‍ ഒന്നിന് ബംഗ്ലാദേശുമായുള്ള സൗഹൃദമത്സരത്തോടെയാണ് ഇന്ത്യ ലോകകപ്പിന് തുടക്കം കുറിക്കുന്നത്. ഇതിനായി ഇന്ത്യന്‍ ടീം നേരത്തെ അമേരിക്കയിലെ ന്യൂയോര്‍ക്കിലെ ഈസ്റ്റ് മെഡോ സ്‌റ്റേഡിയത്തില്‍ എത്തുകയും പരിശീലനം ആരംഭിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ അമേരിക്കയിലെത്തിയ ആദ്യ ബാച്ചില്‍ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി ഇല്ലായിരുന്നു. താരം നേരത്തെ ബി.സി.സി.ഐയോട് വിശ്രമമാവിശ്യപ്പെട്ടിരുന്നു. ഇതോടെ ജൂണ്‍ ഒന്നിന് ബംഗ്ലാദേശിനെതിരെ നടക്കാനിരിക്കുന്ന സൗഹൃദ മത്സരത്തില്‍ വിരാട് ഉണ്ടാകില്ല. ലോകകപ്പില്‍ ജൂണ്‍ അഞ്ചിന് അയര്‍ലാന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
തിരിച്ചെത്തിയാല്‍ ഇന്ത്യന്‍ ബാറ്റര്‍ മിന്നും പ്രകടനം കാഴ്ചവെക്കുമെന്നത് ഉറപ്പാണ്. ടി-20 ലോകകപ്പില്‍ ഇതുവരെ ആര്‍ക്കും മറികടക്കാന്‍ കഴിയാത്തവിധം റെക്കോഡുകള്‍ കൊണ്ട് കോട്ട കെട്ടിയവനാണ് വിരാട്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം എന്നിങ്ങനെ ഒട്ടനവധി റെക്കോഡുകളാണ് വിരാട് വാരിക്കൂട്ടിയത്. അക്കൂട്ടത്തില്‍ ഏറ്റവും അപൂര്‍വ്വമായ ഒരു നേട്ടവും വിരാട് കൈവശപ്പെടുത്തിയിട്ടുണ്ട്. ടി-20 ലോകകപ്പില്‍ ഡക്കാവാതെ ഏറ്റവും കൂടുതല്‍ റണ്‍സ് സ്വന്തമാക്കുന്ന താരം എന്ന നേട്ടമാണ് വിരാട് നേടിയത്.
ടി-20 ലോകകപ്പില്‍ ഡക്കാവാതെ ഏറ്റവും കൂടുതല്‍ റണ്‍സ് സ്വന്തമാക്കുന്ന താരം, റണ്‍സ്
വിരാട് കോഹ്‌ലി – 1141
എ.ബി. ഡിവില്ലിയേഴ്‌സ് – 717
ഷെയ്ബ് മാലിക് – 646
2024ലെ ഐ.പി.എല്ലില്‍ റണ്‍സ് വേട്ടക്കാരുടെ പട്ടികയില്‍ 714 റണ്‍സ് നേടി ഒന്നാമനായത്പോലെ ലോകകപ്പിലും കോഹ്ലി കഴിവ് തെളിയിക്കും. ടി-20 ലോകകപ്പില്‍ വിരാട് നേടിയ റെക്കോഡ് തന്നെ അതിന് തെളിവാണ്. ലോകകപ്പില്‍ ഏറ്റവും കുറഞ്ഞ ഇന്നിങ്സില്‍ 1000 റണ്‍സ് പിന്നിട്ടവരുടെ പട്ടികയിലും ഒന്നാമനാണ് വിരാട്.
2007ല്‍ എം.എസ് ധോണിയുടെ നേതൃത്വത്തിലാണ് ഇന്ത്യ അവസാനമായി ടി-20 ലോകകപ്പ് നേടിയത്. നീണ്ട 17 വര്‍ഷങ്ങള്‍ക്ക് ശേഷം ടി-20 ലോക കിരീടം രോഹിത്തിന്റെ കീഴില്‍ ഇന്ത്യ നേടിയെടുക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.
Content Highlight: Virat Kohli In Great Record Achievement