മത്സരം തുടങ്ങും മുമ്പേ വാക്‌പോരാട്ടം തുടങ്ങി ദക്ഷിണാഫ്രിക്കന്‍ താരം കാഗിസോ റബാദ. തീരെ പക്വതയില്ലാത്ത താരമാണ് വിരാട് കോഹ്‌ലിയെന്ന് റബാദ പറഞ്ഞു. കഴിഞ്ഞ ഐ.പി.എല്ലില്‍ ദല്‍ഹി കാപിറ്റല്‍സും ആര്‍.സി.ബിയും തമ്മിലുള്ള മത്സരത്തിനിടെ കോഹ്‌ലിയുമായി വാക്‌പോരാട്ടമുണ്ടായത് സംബന്ധിച്ചാണ് റബാദയുടെ പരാമര്‍ശം.
ഒരു പന്തില്‍ തന്നെ ബൗണ്ടറിയടിക്കുകയും ചീത്ത പറയുകയുമുണ്ടായി. പക്ഷെ നമ്മള്‍ മറുപടി നല്‍കുമ്പോള്‍ അദ്ദേഹത്തിന് ദേഷ്യം വരും. എനിക്ക് അദ്ദേഹത്തെ മനസിലാവുന്നില്ല. ഒരു പക്ഷെ ഈ ദേഷ്യമായിരിക്കാം അദ്ദേഹത്തെ മുന്നോട്ട് നയിക്കുന്നത്. പക്ഷെ എന്നെ സംബന്ധിച്ച് അത് വളരെ അപക്വമാണ്. കോഹ്‌ലി അസാമാന്യ കളിക്കാരാനാണ്. പക്ഷെ ചീത്തവിളി കേള്‍ക്കാനാവില്ല. റബാദ പറഞ്ഞു.
തന്നെ ആരെങ്കിലും സ്ലെഡ്ജ് ചെയ്താല്‍ കൂടുതല്‍ നന്നായി പെര്‍ഫോം ചെയ്യാന്‍ സാധിക്കുമെന്ന് റബാദ പറഞ്ഞു. ‘ആരെങ്കിലും എന്നോട് വന്ന് നിന്നെ അടിക്കുമെന്ന് പറഞ്ഞാല്‍ അതെന്നെ ഉണര്‍ത്തും’ റബാദ പറഞ്ഞു.
ജൂണ്‍ 5നാണ് ഇന്ത്യാ ദക്ഷിണാഫ്രിക്ക മത്സരം. ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയ്‌ക്കെതിരെ ഇറങ്ങുന്നത്.