| Monday, 15th June 2020, 5:14 pm

ക്യാപ്റ്റനെന്ന നിലയില്‍ കോഹ്‌ലി പരാജയം: ഗംഭീര്‍

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: ക്യാപ്റ്റനെന്ന നിലയില്‍ വിരാട് കോഹ്‌ലി ഒന്നും നേടിയിട്ടില്ലെന്ന് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് കണക്ടഡ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യക്തിഗതമായി കോഹ്‌ലി ഒരുപാട് നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇനിയും ഒരുപാട് മുന്നോട്ടുപോകാനുമുണ്ട്. എന്നാല്‍ ഒരു നായകന്‍ എന്ന നിലയില്‍ ടീമിന് ഒരു ട്രോഫി സമ്മാനിക്കാന്‍ കോഹ്‌ലിക്കായിട്ടില്ലെന്ന് ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

ബ്രയാന്‍ ലാറയെയോ ജാക്വിസ് കാലിസിനെയോ പോലെ വലിയ ടൂര്‍ണമെന്റില്‍ വിജയം നേടാനാവാത്ത കളിക്കാരനായി കോഹ്‌ലി മാറരുതെന്നും ഗംഭീര്‍ പറഞ്ഞു.

‘ഇതൊരു ടീം ഗെയിമാണ്. നിങ്ങള്‍ക്ക് നേടാനുള്ള റണ്‍സ് എപ്പോള്‍ വേണമെങ്കിലും നേടാം. അത് പോലെയല്ല വലിയ ടൂര്‍ണമെന്റുകളിലെ വിജയം’

വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യക്ക് ഇത് വരെ ഒരു ഐ.സി.സി ടൂര്‍ണമെന്റിലും വിജയിക്കാന്‍ സാധിച്ചിട്ടില്ല. 2019 ലോകകപ്പ് സെമിഫൈനലില്‍ ന്യൂസിലന്റിനോട് പരാജയപ്പെട്ടതും 2017 ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്ഥാനോട് പരാജയപ്പെട്ടതും കളിക്കാര്‍ക്ക് സമ്മര്‍ദ്ദഘട്ടത്തെ അതിജീവിക്കാന്‍ സാധിക്കാത്തതിന് തെളിവാണ്.

2011ലെ ഏകദിന ലോകകപ്പ് വിജയത്തിന് ശേഷം ഇന്ത്യ ഇത് വരെ ഒരു വലിയ ടൂര്‍ണമെന്റിലും വിജയിച്ചിട്ടില്ല. 2017ല്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലെത്തിയതാണ് വലിയ നേട്ടം. ഒരു മികച്ച നായകനെന്ന് തെളിയിക്കാന്‍ കോഹ്‌ലിക്ക് ഇനിയും ഏറെ മുന്നോട്ട് പോവാനുണ്ടെന്നും ഗംഭീര്‍ പറഞ്ഞു.

ഐ.പി.എല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബംഗ്ലൂരുവിനും ക്യാപ്റ്റനെന്ന നിലയില്‍ മികച്ച സംഭാവന നല്‍കാന്‍ കോഹ്‌ലിക്കായിട്ടില്ല.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more