| Friday, 26th May 2023, 6:33 pm

250ല്‍ തൊട്ടു; ആദ്യ 13ല്‍ ക്രിക്കറ്റിന് അഡ്രസുണ്ടാക്കി വിരാട്; എവിടെയും ഇയാള്‍ രാജാവ് തന്നെയാണ് 👑

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ റണ്ണടിച്ചുകൂട്ടുന്ന വിരാട് കോഹ്‌ലിയെ തേടി കളിക്കളത്തിന് പുറത്ത് നിന്നും മറ്റൊരു റെക്കോഡ് കൂടി. ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണത്തിലാണ് വിരാട് റെക്കോഡിട്ടത്.

250 മില്യണ്‍ ഫോളോവേഴ്‌സാണ് വിരാട് കോഹ്‌ലിക്കുള്ളത്. നിലവില്‍ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ 16ാം സ്ഥാനത്താണ് വിരാട് കോഹ്‌ലി. അത്‌ലീറ്റുകളുടെ കാര്യമെടുക്കുമ്പോള്‍ മൂന്നാം സ്ഥാനത്തും.

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയുമാണ് ഇക്കൂട്ടത്തില്‍ വിരാട് കോഹ്‌ലിക്ക് മുമ്പിലുള്ളത്. അത്‌ലീറ്റുകളുടെ പട്ടികയിലെ ഏക ക്രിക്കറ്ററും വിരാട് കോഹ്‌ലി മാത്രമാണ്.

ഫുട്‌ബോള്‍ സൂപ്പര്‍ താരങ്ങള്‍ അടക്കിവാഴുന്ന പട്ടികയിലെ ആദ്യ 13ല്‍ 11 പേരും ഫുട്‌ബോള്‍ താരങ്ങളാണ്. വിരാടിന് പുറമെ ബാസ്‌ക്കറ്റ് ബോള്‍ ഇതിഹാസം ലെബ്രോണ്‍ ജെയിംസാണ് പട്ടികയിലെ മറ്റൊരു നോണ്‍ ഫുട്‌ബോളര്‍.

ഇന്‍സ്റ്റയില്‍ 250 മില്യണ്‍ എന്ന മാജിക്കല്‍ നമ്പര്‍ തൊട്ടതോടെ മറ്റു പല നേട്ടങ്ങളും വിരാടിനെ തേടിയെത്തിയിരിക്കുകയാണ്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ക്രിക്കറ്റര്‍, ഏറ്റവുമധികം ഫോളോവേഴ്‌സുള്ള ക്രിക്കറ്റര്‍, ഏറ്റവുമധികം ഫോളോവേഴ്‌സുള്ള ഏഷ്യക്കാരന്‍, ഏറ്റവുമധികം ഫോളോവേഴ്‌സുള്ള ഇന്ത്യക്കാരന്‍ തുടങ്ങി പട്ടിക നീളുന്നു.

585 മില്യണ്‍ ഫോളോവേഴ്‌സുമായി ഫുട്‌ബോള്‍ ലെജന്‍ഡ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് പട്ടികയിലെ ഒന്നാമന്‍. 464 മില്യണുമായി മെസി തൊട്ടുപുറകിലുണ്ട്.

ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവുമധികം ഫോളോവേഴ്‌സുള്ള കായിക താരങ്ങള്‍

1. ക്രിസ്റ്റിയാനോ റൊണാള്‍ഡോ – 585 മില്യണ്‍

2. ലയണല്‍ മെസി – 464 മില്യണ്‍

3. വിരാട് കോഹ്‌ലി – 250 മില്യണ്‍

4. നെയ്മര്‍ ജൂനിയര്‍ – 208 മില്യണ്‍

5. ലെബ്രോണ്‍ ജെയിംസ് – 153 മില്യണ്‍

6. കിലിയന്‍ എംബാപ്പെ – 103 മില്യണ്‍

7. ഡേവിഡ് ബെക്കാം – 79.2 മില്യണ്‍

8. റൊണാള്‍ഡീഞ്ഞോ – 70.1 മില്യണ്‍

9. മാഴ്‌സെലോ – 63.5 മില്യണ്‍

10. സ്ലാട്ടന്‍ ഇബ്രഹാമോവിച്ച് – 59.3 മില്യണ്‍

11. പോള്‍ പോഗ്ബ – 58.4 മില്യണ്‍

12. ഗാരത് ബെയ്ല്‍ – 51.2 മില്യണ്‍

13. ജെയിംസ് റോഡ്രിഗസ് – 50.8 മില്യണ്‍

Content highlight: Virat Kohli has crossed 250 million followers on Instagram

We use cookies to give you the best possible experience. Learn more