വരാനിരിക്കുന്ന രഞ്ജി ട്രോഫിക്കുള്ള ദല്‍ഹി ടീമിന്റെ സാധ്യത ലിസ്റ്റില്‍ ഇടം നേടി ഇന്ത്യന്‍ സൂപ്പര്‍താരം വിരാട് കോഹ്‌ലി. ദല്‍ഹി പുറത്തുവിട്ട 84 താരങ്ങളുടെ പട്ടികയിലാണ് വിരാട് ഇടം നേടിയത്. കോഹ്‌ലിക്ക് പുറമെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്തും പേസര്‍ നവ്ദീപ് സൈനിയും ഇടം നേടി. 2019ന് ശേഷം ഇതാദ്യമായാണ് വിരാട് രഞ്ജി ട്രോഫിക്കുള്ള ആദ്യ ടീമില്‍ ഇടം നേടുന്നത്.
ഇന്ത്യന്‍ സൂപ്പര്‍താരത്തിന്റെ പേര് രഞ്ജി ട്രോഫിയില്‍ ഇടം നേടിയതിന് പിന്നാലെ താരം ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചു വരുമോ എന്നാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ സജീവമായി നിലനില്‍ക്കുന്ന ചര്‍ച്ച. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്നിലുള്ള വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരകളെല്ലാം കണക്കിലെടുക്കുമ്പോള്‍ കോഹ്‌ലി ആഭ്യന്തര ടൂര്‍ണമെന്റ് കളിക്കുമോ എന്ന് കണ്ടു തന്നെ അറിയണം.
നിലവില്‍ ഇന്ത്യ ബംഗ്ലാദേശിനെതിരെയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലാണ് ഉള്ളത്. ആദ്യ മത്സരത്തില്‍ 280 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമായിരുന്നു രോഹിത് ശര്‍മയും സംഘവും സ്വന്തമാക്കിയത്. ഇതിനുശേഷം ന്യൂസിലാന്‍ഡിനെതിരെയുള്ള ടെസ്റ്റ് പരമ്പരയാണ് ഇന്ത്യയ്ക്ക് ഉള്ളത്.
പിന്നീട് നവംബറില്‍ ഓസ്‌ട്രേലിയക്കെതിരെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയും ഇന്ത്യ കളിക്കും. വരാനിരിക്കുന്ന മാസങ്ങളില്‍ ഇത്രയധികം പരമ്പരകള്‍ മുന്നിലെത്തി നില്‍ക്കുമ്പോള്‍ വിരാട് വീണ്ടും ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചു വരുമോ എന്ന് കണ്ടു തന്നെ അറിയണം.
അതേസമയം ദല്‍ഹി പ്രീമിയര്‍ ലീഗിന്റെ ആദ്യ എഡിഷനില്‍ പുരാനി ദില്ലി-6ന് വേണ്ടി പന്ത് കളിച്ചിരുന്നു. ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു പന്ത് നടത്തിയിരുന്നത്.
നീണ്ട കാലത്തെ ഇടവേളയ്ക്കുശേഷം റെഡ് ബോളില്‍ ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ താരം സെഞ്ച്വറി നേടികൊണ്ടാണ് തിളങ്ങിയത്. അതുകൊണ്ടുതന്നെ ഇനി വരാനിരിക്കുന്ന ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ തുടങ്ങിയ വമ്പന്‍ ടീമുകള്‍ക്കെതിരെയുള്ള ടെസ്റ്റ് മത്സരങ്ങളില്‍ കളിക്കാതെ പന്ത് ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുമോ എന്നതും ഒരു സംശയമായി നിലനില്‍ക്കുകയാണ്.
2024-25 രഞ്ജി ട്രോഫിക്കുള്ള ദല്‍ഹി ടീമിന്റെ 84 താരങ്ങളുടെ സാധ്യത പട്ടിക
വിരാട് കോഹ്ലി, റിഷഭ് പന്ത്, ഹിമ്മത് സിങ്, പ്രന്‍ഷു വിജയന്‍, അനിരുദ്ധ് ചൗധരി, ക്ഷിതിസ് ശര്‍മ്മ, വൈഭവ് കാണ്ഡപാല്‍, സിദ്ധാന്ത് ബന്‍സാല്‍, സമര്‍ത് സേത്ത്, ജോണ്ടി സിദ്ധു, സിദ്ധാന്ത് ശര്‍മ, തിഷാന്ത് ദബ്ല, നവ്ദീപ് സൈനി, ഹര്‍ഷ് ത്യാഗി, ലക്ഷയ് തരേജ (വിക്കറ്റ് കീപ്പര്‍), സുമിത് തരേജ (വിക്കറ്റ് കീപ്പര്‍), , ശിവങ്ക് വശിഷ്ത്, സലില്‍ മല്‍ഹോത്ര, ആയുഷ് ബഡോണി, ഗഗന്‍ വാട്‌സ്, രാഹുല്‍ എസ്.ദാഗര്‍, ഹൃത്വിക് ഷോക്കീന്‍, മായങ്ക് റാവത്ത്, അനൂജ് റാവത്ത് (വിക്കറ്റ് കീപ്പര്‍), സിമര്‍ജീത് സിങ്, ശിവം കുമാര്‍ ത്രിപാഠി, കുല്‍ദീപ് യാദവ്, ലളിത് യാദവ്, പ്രിന്‍സ് ചൗധരി, ശിവം കിഷോര്‍ കുമാര്‍ ഗുപ്ത (വിക്കറ്റ് കീപ്പര്‍), വൈഭവ് ശര്‍മ, ജിതേഷ് സിങ്, രോഹിത് യാദവ്, സുമിത് കുമാര്‍, അന്‍മോല്‍ ശര്‍മ, കേശവ് ദാബ, സനത് സാംഗ്വാന്‍, ശുഭം ശര്‍മ (വിക്കറ്റ് കീപ്പര്‍), ആര്യന്‍ ചൗധരി, ആര്യന്‍ റാണ, ഭഗവാന്‍ സിങ്, പ്രണവ് രാജ്വന്‍ഷി (വിക്കറ്റ് കീപ്പര്‍), സൗരവ് ദാഗര്‍, മണി ഗ്രെവാള്‍, കുന്‍വര്‍ ബിധുരി, നിഖില്‍ സാങ്വാന്‍, പുനീത് ചാഹല്‍, പ്രിയാന്‍ഷ് ആര്യ, യാഷ് ദുല്‍, പ്രിന്‍സ് യാദവ്, ഹര്‍ഷിത് റാണ, മായങ്ക് യാദവ്, സുയാഷ് ശര്‍മ, അര്‍പിത് റാണ, ദിവിജ് മെഹ്റ, സുജല്‍ സിങ്, ഹാര്‍ദിക് ശര്‍മ, ഹിമാന്‍ഷു ദോസെജ, ആയുഷ് രാജ്ജജ, ആയുഷ് രാജ്സേജ കുമാര്‍, ധ്രുവ് കൗശിക്, അങ്കുര്‍ കൗശിക്, കൃഷ് യാദവ്, വന്‍ഷ് ബേദി, യാഷ് സെഹ്രാവത്, വികാസ് സോളങ്കി, രാജേഷ് ശര്‍മ, തേജസ്വി ദാഹിയ (വിക്കറ്റ് കീപ്പര്‍), റൗണക് വഗേല, മന്‍പ്രീത് സിങ്, രാഹുല്‍ ഗഹ്ലോട്ട്, ആര്യന്‍ സെഹ്രാവത്, ശിവം ശര്‍മ്മ, സിദ്ധാര്‍ത്ഥ് ശര്‍മ, പാര്‍വ് എസ്. യോഗേഷ് സിങ്, ദീപേഷ് ബലിയാന്‍, സാഗര്‍ തന്‍വര്‍, ഋഷബ് റാണ, അഖില്‍ ചൗധരി, ദിഗ്വേഷ് രതി, സാര്‍ത്തക് രഞ്ജന്‍, അജയ് ഗുലിയ.
Content Highlight: Virat Kohli has been included in the likely list of the Delhi team for the Ranji Trophy