| Wednesday, 13th September 2023, 4:31 pm

'ഇന്ത്യക്കൊപ്പം 300 വിജയങ്ങൾ' സച്ചിനുപിന്നിൽ ഇടംനേടി വിരാട്

സ്പോര്‍ട്സ് ഡെസ്‌ക്

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യൻ ടീമിനൊപ്പം 300 വിജയങ്ങൾ സ്വന്തമാക്കി ഇന്ത്യൻ മുൻ നായകൻ വിരാട് കൊഹ്‌ലി. ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ ശ്രീലങ്കക്കെതിരെ നേടിയ വിജയത്തോടെയാണ് 300 വിജയങ്ങൾ കോഹ്‌ലിയുടെ പേരിലാക്കിയത്.

ലോ സ്കോറിന് മാച്ചിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 213 റൺസിന് പുറത്താവുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയെ 172 റൺസിന് എറിഞ്ഞുവീഴ്ത്തി 41 റൺസിന്റെ വിജയം ഇന്ത്യ സ്വന്തമാക്കുകയായിരുന്നു. വിജയത്തോടെ ഇന്ത്യ ഏഷ്യാ കപ്പിന്റെ ഫൈനലിൽ പ്രവേശിക്കുകയും ചെയ്തു. സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ച വിരാടിന് ശ്രീലങ്കക്കെതിരെ തിളങ്ങാനായിരുന്നില്ല. 12 പന്തിൽ വെറും മൂന്നു റൺസ് നേടാനാണ് താരത്തിന് സാധിച്ചത്. എങ്കിലും ടീമിന്റെ വിജയത്തോടെ കോഹ്‌ലിയും വാർത്തകളിൽ നിറഞ്ഞുനിന്നു.

സച്ചിൻ ടെണ്ടുൽക്കറിന് ശേഷം ഇന്ത്യക്കായി 300 വിജയങ്ങൾ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായി മാറാനും വിരാട് കോഹ്‌ലിക്ക് സാധിച്ചു.  സച്ചിന് 307 അന്താരാഷ്ട്ര വിജയങ്ങളുണ്ട് അത് മറികടക്കാൻ കോഹ്‌ലിക്ക് ഇനി എട്ട് വിജയങ്ങൾ മാത്രം മതി.

അന്താരാഷ്ട്ര മത്സരങ്ങളിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ വിജയിച്ചവരുടെ ലിസ്റ്റ്

377 – റിക്കി പോണ്ടിംങ്

336 – മഹേല ജയവർദ്ധനെ

307 – സച്ചിൻ ടെണ്ടുൽക്കർ

305 – ജാക്വസ് കാലിസ്

305 – കുമാർ സംഗക്കാര

300 – വിരാട് കോഹ്‌ലി

298 – എം.എസ് ധോണി

ഫൈനലിന് മുമ്പ് സെപ്റ്റംബർ 15ന് ഇന്ത്യ ബംഗ്ലാദേശിനെ നേരിടും.

Content Highlight: Virat Kohli has achieved 300 wins in international cricket

We use cookies to give you the best possible experience. Learn more