ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു നാലു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരുന്നു. ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്‌സ് പഞ്ചാബിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് ആണ് പഞ്ചാബ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബെംഗളൂരു നാല് പന്തുകളും നാലു വിക്കറ്റുകളും ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.
മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സിന്റെ ബാറ്റിങ്ങില്‍ തകര്‍പ്പന്‍ പ്രകടനമാണ് വിരാട് കോഹ്‌ലി നടത്തിയത്. 49 പന്തില്‍ 77 റണ്‍സ് നേടിയായിരുന്നു വിരാട് നിര്‍ണായകമായ ഇന്നിങ്സ് നടത്തിയത്. അതിനൊന്നും ഫോറുകളും രണ്ട് സിക്സുകളും ആണ് വിരാടിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 157.14 പ്രഹര ശേഷിയിലാണ് താരം ബാറ്റ് വീശിയത്.
ഇന്ത്യന്‍ പ്രീമിയ ലീഗിന്റെ ചരിത്രത്തില്‍ ആദ്യമായാണ് വിരാട് കോഹ്ലി തുടര്‍ച്ചയായ മൂന്ന് സീസണുകളിലും പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വന്തമാക്കുന്നത്. 2022, 2023, 2024 എന്നീ വര്‍ഷങ്ങളിലാണ് വിരാട് ഈ നേട്ടം സ്വന്തമാക്കിയത്.
2022ല്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെയായിരുന്നു വിരാട് ഈ നേട്ടം സ്വന്തമാക്കിയത്. മത്സരത്തില്‍ 54 പന്തില്‍ 73 റണ്‍സ് ആണ് താരം നേടിയത്. എട്ട് ഫോറുകളും ഒരു സിക്സുമാണ് കോഹ്‌ലി നേടിയത്.
2023ല്‍ രണ്ട് തവണയാണ് കോഹ്‌ലി ഈ നേട്ടം സ്വന്തമാക്കിയത്. ദല്‍ഹി ക്യാപ്പിറ്റല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകള്‍ക്കെതിരെയുള്ള തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെയായിരുന്നു വിരാട് ഈ നേട്ടം സ്വന്തമാക്കിയത്.
ക്യാപ്പിറ്റല്‍സിനെതിരെ 34 പന്തില്‍ ആറ് ഫോറുകളും ഒരു സിക്സും ഉള്‍പ്പെടെ 50 റണ്‍സാണ് വിരാട് നേടിയത്. ഹൈദരാബാദിനെതരെ സെഞ്ച്വറി നേടി കൊണ്ടായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം. 12 ഫോറുകളുടെയും നാല് സിക്‌സിന്റെയും കരുത്തില്‍ 63 പന്തില്‍ 100 റണ്‍സ് ആയിരുന്നു വിരാട് നേടിയത്.
2024 സീസണിലും പഞ്ചാബിനെതിരെ നേടിയ തകര്‍പ്പന്‍ അര്‍ധസെഞ്ച്വറിയോടെ കോഹ്‌ലി ഈ ചരിത്രനേട്ടത്തിലേക്ക് ചുവടുവെക്കുകയായിരുന്നു.
അതേസമയം മാര്‍ച്ച് 29നാണ് റോയല്‍ ചലഞ്ചേഴ്‌സിന്റെ അടുത്ത മത്സരം. ബെംഗളൂരുവിന്റെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയമാണ് വേദി.
Content Highlight: Virat Kohli great record in IPL history