നാണക്കേടിലെ മൂന്ന് സെഞ്ച്വറികള്‍; തലയുയര്‍ത്തി നില്‍ക്കാന്‍ ഇനി എന്താണ് ഇവന്‍ ചെയ്യേണ്ടത്!
Sports News
നാണക്കേടിലെ മൂന്ന് സെഞ്ച്വറികള്‍; തലയുയര്‍ത്തി നില്‍ക്കാന്‍ ഇനി എന്താണ് ഇവന്‍ ചെയ്യേണ്ടത്!
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 7th April 2024, 11:47 am

ഇന്നലെ ജെയ്പൂരില്‍ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ രാജസ്ഥാന്‍ ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് സ്വന്തമാക്കിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബെംഗളൂരു നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ 19.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു രാജസ്ഥാന്‍.

ഓപ്പണര്‍ ജോസ് ബട്‌ലറിന്റെയും സഞ്ജു സാംസണിന്റെയും അമ്പരപ്പിക്കുന്ന പ്രകടനമായിരുന്നു ടീമിന്റെ വിജയം എളുപ്പമാക്കിയത്. 58 പന്തില്‍ നിന്ന് നാല് സിക്‌സറും ഒമ്പത് ഫോറും ഉള്‍പ്പെടെ സീസണിലെ തന്റെ ആദ്യ സെഞ്ച്വറി പൂര്‍ത്തിയാക്കിക്കൊണ്ട് ടീമിനെ വിജയിപ്പിക്കുകയായിരുന്നു ബട്‌ലര്‍. 42 പന്തില്‍ രണ്ട് സിക്സറും 8 ഫോറും ഉള്‍പ്പെടെ 69 റണ്‍സ് ആണ് സഞ്ജു അടിച്ചെടുത്തത്. ഇതോടെ സീസണിലെ തന്റെ രണ്ടാം ഫിഫ്റ്റിയും താരം സ്വന്തമാക്കി.

72 പന്തില്‍ നിന്ന് നാല് സിക്‌സറും 12 ഫോറും ഉള്‍പ്പെടെ 113 റണ്‍സ് നേടിയ വിരാട് കോഹ്‌ലിയാണ് ബെംഗളൂരുവിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്. താരത്തിന് ഐ.പി.എല്‍ കരിയറിലെ 8ാം സെഞ്ച്വറി പൂര്‍ത്തിയാക്കാനും സാധിച്ചു. ഇതോടെ ഐ.പി.എല്ലില്‍ ഏറ്റവും അതികം സെഞ്ച്വറി നേടിയ താരമാകാനും വിരാടിന് കഴിഞ്ഞു. മാത്രമല്ല സെഞ്ച്വറി നേടിയ മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പരജയം ഏറ്റുവാങ്ങുന്ന താരമാകുകയാണ് വിരാട്.

വിരാട് കോഹ്‌ലി – 3*

സഞ്ജു സാംസണ്‍ – 2

ഹാഷിം അംല – 2

മത്സരത്തില്‍ ബെംഗളൂരുവിന്റെ ക്യാപ്റ്റനെയും സൗരവ് ചൗഹാനെയും ആര്‍.ആര്‍ സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലാണ് പുറത്താക്കിയത്. കൂടാതെ നാന്ദ്രെ ബര്‍ഗര്‍ മാര്‍ക്‌സ് വെല്ലിനെ ഒരു റണ്‍സിനും പുറത്താക്കി.

ബെംഗളൂരുവിന് വേണ്ടി റീസ് ടോപ്ലേ രണ്ട് വിക്കറ്റും യാഷ് ദയാല്‍, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റും നേടി. ഇതോടെ പോയിന്റ് ടേബിളില്‍ 8 പോയിന്റ് നേടി രാജസ്ഥാനാണ് മുന്നില്‍.

 

Content highlight: Virat Kohli  Get 3 Hundreds In Lost Game  At IPL