ഏകദിന ലോകകപ്പില്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആവേശകരമായ മത്സരം ലഖ്നൗവില്‍ നടന്നുകൊണ്ടിരിക്കുകയാണ്.
മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ടീം ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തില്‍ ഇന്ത്യ മോശം തുടക്കമാണ് നേരിട്ടത്.
മത്സരത്തില്‍ വിരാട് കോഹ്ലി ഒറ്റ റണ്‍സ് പോലുമെടുക്കാതെയാണ് പവലിയനിലേക്ക് മടങ്ങിയത്. ഒന്‍പത് പന്തില്‍ നിന്നും റണ്‍സ് ഒന്നും നേടാനാവാതെയായിരുന്നു കോഹ്ലി പുറത്തായത്. 6.5 ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 27 റണ്‍സില്‍ നില്‍ക്കവേ ആയിരുന്നു കോഹ്‌ലിയുടെ മടക്കം.
ഡേവിഡ് വില്ലിയുടെ പന്തില്‍ സ്റ്റോക്‌സിന് ക്യാച്ച് നല്‍കിയായിരുന്നു താരം പുറത്തായത്.
ഇതോടെ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ തവണ ഡക്ക് ആയ താരമെന്ന സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മോശം റെക്കോഡിലേക്കും കോഹ്‌ലി കാലെടുത്തുവെച്ചു. 34 തവണയാണ് കോഹ്‌ലിയും സച്ചിനും ഡക്കിന് പുറത്തായത്. ഈ ലോകകപ്പിലെ കോഹ്ലിയുടെ ആദ്യ ഡക്കായിരുന്നു ഇത്.
ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ ഡക്കുകള്‍ (ടോപ്പ് 7-ല്‍ ബാറ്റ് ചെയ്യുന്നവര്‍)
34 – വിരാട് കോഹ്‌ലി
34 – സച്ചിന്‍ ടെണ്ടുല്‍ക്കര്‍
31 – വീരേന്ദര്‍ സെവാഗ്
30 – രോഹിത് ശര്‍മ
29 – സൗരവ് ഗാംഗുലി
അതേസമയം ശുഭ് മന്‍ ഗില്‍ 13 പന്തില്‍ ഒന്‍പത് റണ്‍സും ശ്രേയസ് അയ്യര്‍ 16 പന്തില്‍ നാല് റണ്‍സും നേടി പുറത്താവുകയായിരുന്നു.
Content Highlight: Virat kohli equals sachin tendulkar most ducks in Indian batsman.