| Tuesday, 20th June 2017, 9:25 pm

'ഇന്ത്യയുടെ ശവക്കുഴി തോണ്ടിയത് കോഹ്‌ലി'; ഇന്ത്യന്‍ നായകനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇതിഹാസം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യ പരാജയെപ്പെടാന്‍ കാരണംവിരാട് കോഹ്‌ലിയുടെ തീരുമാനങ്ങളെന്ന് മുന്‍ ഇംഗ്ലണ്ട് ഇതിഹാസം ജെഫ്രി ബോയ്‌കോട്ട്. ടോസ് ലഭിച്ചിട്ടും ഫീല്‍ഡിങ്ങ് തെരഞ്ഞെടുത്ത കോഹ്‌ലിയുടെ തീരുമാനമാണ് ടീമിന്റെ ശവക്കുഴി തോണ്ടിയതെന്ന് ജെഫ്രി പറഞ്ഞു.


Also read ചാമ്പ്യന്‍സ് ട്രോഫി; ആഘോഷം അതിരുവിട്ടു; കറാച്ചിയില്‍ പതിനഞ്ചുകാരന്‍ വെടിയേറ്റ് മരിച്ചു


“ബാറ്റിങ്ങ് പാകിസ്ഥാന് നല്‍കിയത് വഴി അവരെ വിജയത്തിലേക്ക് നയിക്കുകയാണ് കോഹ്‌ലി ചെയ്തത്. ഇന്ത്യയുടെ ശവക്കുഴി തോണ്ടുകയും” ജെഫ്രി കൂട്ടിച്ചേര്‍ത്തു. മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത പാകിസ്ഥാന്‍ ഓപ്പണര്‍മാരുടെ മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തില്‍ 338 റണ്‍സായിരുന്നു നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 158 റണ്‍സിന് ഓള്‍ ഔട്ടാവുകയും ചെയ്തിരുന്നു.

ബാറ്റിങ്ങ് പിച്ചിന്റെ ആനുകൂല്യം മുതലാക്കിയ പാക് താരങ്ങള്‍ 4 വിക്കറ്റ് നഷ്ട്ത്തിലായിരുന്നു കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. പാക് താരങ്ങള്‍ സമ്മര്‍ദമില്ലാതെ ബാറ്റ് വീശിയപ്പോള്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ ധാരാളിത്തവും മികച്ച ടോട്ടലിന് അവരെ സഹായിച്ചു. കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ഇന്ത്യക്ക് തുടക്കം മുതലേ വിക്കറ്റുകള്‍ നഷ്ടമാവുകയായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more