കൊല്‍ക്കത്ത: ആവേശം മാത്രമല്ല ഈഡന്‍ ഗാര്‍ഡന്‍ ഏകദിനത്തില്‍ നാടകീയതയ്ക്കും ഒട്ടും കുറവില്ല. അത്തരത്തിലൊന്ന് സംഭവിച്ചത് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ ഇന്നിംഗിസിനിടെയായിരുന്നു.
മത്സരം 34ാം ഓവറിലെത്തി നില്‍ക്കുകയായിരുന്നു. വിരാട് 81 ലായിരുന്നു. ബൗള്‍ ചെയ്യാനായി ഓസീസ് സ്പിന്നര്‍ ആഷ്ടന്‍ അഗാര്‍ എത്തുന്നു. ഗുഡ് ലെങ്തില്‍ അഗാര്‍ എറിഞ്ഞ പന്ത് വിരാട് കട്ട് ചെയ്ത് വിടുന്നു. ഷോര്‍ട്ട് തേര്‍ഡ് മാനില്‍ നിന്നിരുന്ന മാര്‍ക്കസ് സ്‌റ്റോയ്‌നിസിനെ മറി കടന്ന് പന്ത് ബൗണ്ടറിയിലേക്ക്. സന്തോഷത്തോടെ മുഖം തിരിച്ച് വിരാട് അമ്പരന്നു.
അമ്പയര്‍ അനില്‍ ചൗധരി പന്ത് ഡെഡ് ബോളായി അപ്പോഴേക്കും വിധിച്ചിരുന്നു. എന്താണ് സംഭവിച്ചെന്ന് ഇന്ത്യന്‍ നായകന് മനസിലാകുന്നില്ല. അഗാറിന്റെ അരയിലുണ്ടായിരുന്ന നീല ടൗവ്വലായിരുന്നു വില്ലനായത്.
പന്തെറിയുന്നതിനിടെ അഗാറിന്റെ ടൗവ്വല്‍ നിലത്ത് വീഴുകയായിരുന്നു. തുടര്‍ന്ന് അമ്പയര്‍ ഡെഡ് ബോള്‍ വിളിച്ചിരുന്നു. എന്നാലത് ശ്രദ്ധിക്കാതിരുന്ന വിരാട് പന്ത് ബൗണ്ടറി പായിക്കുകയായിരുന്നു.
ഇതോടെ പന്തെറിഞ്ഞ അഗാറിന്റെ മുഖത്ത് പുഞ്ചിരിയും ബൗണ്ടറി പായിച്ച വിരാടിന്റെ മുഖത്ത് നിരാശയും. ബൗണ്ടറി പോയതിന്റെ ദേഷ്യം പ്രകടിപ്പിക്കാനും വിരാട് മറന്നില്ല.
വീഡിയോ കാണാം
Lucky agar #INDvAUS pic.twitter.com/pBwsLcWZHa
— ANOOP DEV SINGH (@Anoop9873763856) September 21, 2017