ഐ.പി.എല്ലില്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നാല് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തി റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരു സീസണിലെ തങ്ങളുടെ നാലാം ജയം സ്വന്തമാക്കിയിരുന്നു.
റോയല്‍ ചലഞ്ചേഴ്സിന്റെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഹോം ടീം ഗുജറാത്തിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 19.3 ഓവറില്‍ 147 റണ്‍സിന് പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബെംഗളൂരു 13.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.
An early storm, a few hiccups in the middle, but a solid comeback to conjure a barnstorming finish. 🙌
3 wins on the trot and a leap in the points table to finish the week on a high. 🫶#PlayBold #ನಮ್ಮRCB #IPL2024 #RCBvGT pic.twitter.com/lWfaudtnpo
— Royal Challengers Bengaluru (@RCBTweets) May 4, 2024
മത്സരത്തില്‍ ബെംഗളൂരുവിനായി 27 പന്തില്‍ 42 റണ്‍സ് നേടി മികച്ച പ്രകടനമാണ് വിരാട് കോഹ്‌ലി നടത്തിയത്. രണ്ടു ഫോറുകളും നാല് സിക്‌സുകളുമാണ് വിരാടിന്റെ ബാറ്റില്‍ നിന്നും പിറന്നത്. മത്സരത്തിന്റെ ആദ്യ ഓവറില്‍ തന്നെ വിരാട് സിക്‌സ് നേടിയിരുന്നു.
Struck as clean as a whistle and stood as a rock at one end! 🙌
Your consistency has been a class apart, Virat. 🫡 #PlayBold #ನಮ್ಮRCB #IPL2024 #RCBvGT pic.twitter.com/YgHLHlqWHS
— Royal Challengers Bengaluru (@RCBTweets) May 4, 2024
ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു അവിസ്മരണീയമായ നേട്ടമാണ് കോഹ്ലി സ്വന്തമാക്കിയത്. ഐ.പി.എല്ലില്‍ ഒരു മത്സരത്തില്‍ ആദ്യ ഓവറില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന അഞ്ചാമത്തെ താരമായി മാറാനാണ് വിരാടിന് സാധിച്ചത്. ആദ്യ ഓവറുകളില്‍ പത്ത് സിക്‌സുകളാണ് കോഹ്‌ലി നേടിയത്.
ഐ.പി.എല്ലില്‍ ആദ്യ ഓവറില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടിയ താരം, സിക്‌സുകളുടെ എണ്ണം എന്നീ ക്രമത്തില്‍
ക്രിസ് ഗെയ്ല്‍-12
രോഹിത് ശര്‍മ-12
വീരേന്ദര്‍ സെവാഗ്-12
വിരാട് കോഹ്‌ലി-10*
ബ്രെണ്ടൻ മക്കല്ലം-10
ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലസിയുടെ അര്‍ധ സെഞ്ച്വറിയും ബെംഗളൂരുവിന്റെ വിജയത്തില്‍ നിര്‍ണായകമായി. 23 പന്തില്‍ 64 റണ്‍സാണ് ഫാഫ് നേടിയത്. 10 ഫോറുകളും മൂന്ന് സിക്സുകളുമാണ് ഫാഫിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
Faf got to his fastest IPL fifty and the second fastest 50 for RCB. 👏
BRB, catching our breath. 😮💨#PlayBold #ನಮ್ಮRCB #IPL2024 #RCBvGT pic.twitter.com/5D8BKELitE
— Royal Challengers Bengaluru (@RCBTweets) May 4, 2024
ജയത്തോടെ 11 മത്സരങ്ങളില്‍ നിന്ന് നാലു വിജയവും ആറ് തോല്‍വിയുമായി എട്ടു പോയിന്റോടെ ഏഴാം സ്ഥാനത്തേക്ക് മുന്നേറാനും ബെംഗളൂരുവിന് സാധിച്ചു. മെയ് ഒമ്പതിന് പഞ്ചാബ് കിങ്സിനെതിരെയാണ് ബെംഗളൂരുവിന്റെ അടുത്ത മത്സരം. ധര്‍മശാലയാണ് വേദി.
Content Highlight: Virat Kohli create a new record in IPL