| Tuesday, 26th March 2024, 3:50 pm

കോഹ്‌ലി കൊടുങ്കാറ്റിൽ പിറന്നത് തകർപ്പൻ നേട്ടം; തകർത്തെറിഞ്ഞത് ഗെയ്‌ലിന്റെ റെക്കോഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു നാലു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരുന്നു. ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്സ് പഞ്ചാബിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് ആണ് പഞ്ചാബ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബെംഗളൂരു നാല് പന്തുകളും നാലു വിക്കറ്റുകളും ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ ബാറ്റിങ്ങില്‍ തകര്‍പ്പന്‍ പ്രകടനമാണ് വിരാട് കോഹ്‌ലി നടത്തിയത്. 49 പന്തില്‍ 77 റണ്‍സ് നേടിയായിരുന്നു വിരാട് നിര്‍ണായകമായ ഇന്നിങ്‌സ് നടത്തിയത്. 11 ഫോറുകളും രണ്ട് സിക്‌സുകളും ആണ് വിരാടിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 157.14 പ്രഹര ശേഷിയിലാണ് താരം ബാറ്റ് വീശിയത്.

ഈ തകര്‍പ്പന്‍ പ്രകടനത്തിനു പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് വിരാട് കോഹ്‌ലി സ്വന്തമാക്കിയത്. ഐ.പി.എല്ലില്‍ കുറഞ്ഞത് 50 ഇന്നിങ്‌സ് കളിച്ച ഓപ്പണര്‍മാരില്‍ ഏറ്റവും കൂടുതല്‍ ആവറേജുള്ള താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്താനാണ് വിരാടിന് സാധിച്ചത്. 43.6 ശരാശരിയാണ് ആര്‍.സി.ബി താരത്തിനുള്ളത്.

ഐ.പി.എല്ലില്‍ കുറഞ്ഞത് 50 ഇന്നിങ്‌സ് കളിച്ച ഓപ്പണര്‍മാരില്‍ ഏറ്റവും കൂടുതല്‍ ആവറേജുള്ള താരങ്ങള്‍, ആവറേജ്

കെ.എല്‍ രാഹുല്‍-50.9

വിരാട് കോഹ്‌ലി-43.6

ക്രിസ് ഗെയ്ല്‍-41.8

ജോസ് ബട്‌ലര്‍-41.4

ഡേവിഡ് വാര്‍ണര്‍-40.9

റിതുരാജ് ഗെയ്ക്വാദ്-40.1

അതേസമയം ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് ബാറ്റിങ്ങില്‍ നായകന്‍ ശിഖര്‍ ധവാന്‍ 37 പന്തില്‍ 45 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി.

ബെംഗളൂരു ബൗളിങ്ങില്‍ ഗ്ലെന്‍ മാക്സ്വെല്‍, മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തി.

റോയല്‍ ചലഞ്ചേഴ്സിനായി വിരാട് കോഹ്‌ലിക്ക് പുറമെ ഇറങ്ങി മനിപാല്‍ റാമോറും, ദിനേശ് കാര്‍ത്തിക്കും ഇറങ്ങി തകര്‍ത്തടിച്ചപ്പോള്‍ റോയല്‍ ചലഞ്ചേഴ്സ് ആവേശകരമായ വിജയം സ്വന്തമാക്കുകയായിരുന്നു.

പഞ്ചാബ് ബൗളിങ്ങില്‍ ഹര്‍പ്രീത് ബ്രാര്‍, കാഗിസോ റബാദ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം നടത്തി.

Content Highlight: Virat Kohli create a new record in IPL

Latest Stories

We use cookies to give you the best possible experience. Learn more